ഈരാറ്റുപേട്ട : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി.എഫ് പ്രവർത്തകർ ആവേഷകരമായ സ്വീകരണമൊരുക്കി. തെക്കേക്കര എട്ട് പങ്കിൽ നിന്നും ആരംമ്പിച്ച പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിന്റെ മതേതര മനസിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ എം.ജെ. പറഞ്ഞു. നാണ്യ വിളകളുടെ വ്യാപാര കേന്ദ്രമാണ് ഈരാറ്റുപേട്ട. വാഹന വ്യാപാര രംഗത്തും, ചെറുകിട കച്ചവട രംഗത്തും Read More…
Erattupetta
ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കും : എം.വി. ഗോവിന്ദന്‍
ഈരാറ്റുപേട്ട : ഇടതു മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കും. നിലവില്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനുകളുടെ തുക ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് എല്‍ഡിഎഫിന്റെ നയം. ഇപ്പോള്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനുകളും അടക്കമുള്ള Read More…
പൂഞ്ഞാറിൽ സമഗ്രമാറ്റം കൊണ്ടുവരും; യു. ഡി.എഫ്. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ.
ഊരാറ്റുപേട്ട :കഴിഞ്ഞ അഞ്ച് വർഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തിയത് വെറും പി.ആർ വർക്കുകളും ഫ്ലെക്സുകളിലൂടെയുള്ള തള്ളുകളും മാത്രമാണ്. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുഭരണം കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു. ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണം കടമെടുക്കുന്നു. കേരളം മാറും, പൂഞാറും മാറും, വികസന മുരടിപ്പും. കാർഷിക മേഖലയുടെ തകർച്ചയും, ചെറുകിട കച്ചവടങ്ങളുടെ തകർച്ചയും അടിയന്തിര പരിഹാരം അർഹിക്കുന്നു. വന്യമ്യഗ ശല്യവും, കുടിവെള്ള ക്ഷാമവും, അടിയന്തിര പരിഹാരം കാണേണ്ട കാര്യങ്ങൾ തന്നെയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിൽ യു.ഡി.എഫിന് Read More…
വാഹനാപകടത്തിൽ പരിക്കേറ്റ ഏഴുപേർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കി
ഈരാറ്റുപേട്ട :മേലുകാവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 കുട്ടികൾ അടക്കം ഒരേ കുടുംബത്തിലെ ഏഴുപേർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കി. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും, സൺറൈസ് ഹോസ്പിറ്റലിലെ അത്യാധുനിക എമർജൻസി & ട്രോമ കെയർ വിഭാഗം ഉടനടി സജ്ജമാവുകയും ചെയ്തു. ഒരേസമയം എത്തിയ ഏഴു രോഗികൾക്കും ഒട്ടും വൈകാതെ തന്നെ പ്രാഥമിക ചികിത്സയും തുടർപരിചരണങ്ങളും നൽകാൻ സാധിച്ചു എന്നത് ആശുപത്രിയുടെ സജ്ജീകരണങ്ങളുടെ മികവ് തെളിയിക്കുന്നു. ഗുരുതരമായ Read More…
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യ സമര സേനാനി
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയമസഭാമണ്ഡലത്തിലെ ഇടത്പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യസേനാനിയായ കോരുത്തോട് സ്വദേശി മങ്കുഴിയിൽ രവീന്ദ്രൻ വൈദ്യർ. നൂറ് വയസ്സുകാരനായ രവീന്ദ്രൻ വൈദ്യർ ജില്ലയിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയാണ്.
പൂഞ്ഞാറിൽ അങ്കത്തിനൊരുങ്ങി എൽഡിഎഫ്: ആവേശമായി റോഡ് ഷോ
ഈരാറ്റുപേട്ട :നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച റോഡ് ഷോയോടെയാണ് ഇടതു മുന്നണി പ്രചരണം ആരംഭിച്ചത്. ഈരാറ്റുപേട്ട ചെന്നാട് കവലയിൽ നിന്നാരംഭിച്ച റോഡ് ഷോക്ക് സിപിഎം ഏരിയ സെക്രട്ടറി സിജു, ജോയ് ജോർജ്, രമ മോഹൻ, സാജൻ കുന്നത്ത്, ഷമീർ പുളിക്കച്ചാലിൽ, എം. ജി. ശേഖരൻ, പി. എസ്. സുനിൽ കുമാർ, റഫീഖ് പട്ടര് പറമ്പിൽ, Read More…
തീക്കോയിയിൽ മൂന്ന് റോഡുകൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു. നവീകരിച്ച റോഡുകളുടെ ഉദ്ഘാടന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ നിർവഹിച്ചു. പത്ത് ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കിയ വെട്ടിപ്പറമ്പ് – കടപ്പുഴ റോഡ്, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ വളവനാർകുഴി – മുളയക്കൽ റോഡ്, മൂന്ന് ലക്ഷം രൂപയുടെ കോൺക്രീറ്റ് നടത്തിയ ഞണ്ടുകല്ല് – പനകയ്ക്കക്കുഴി റോഡ് Read More…
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ ടെൻഡറായി
ഈരാറ്റുപേട്ട: 2022-23 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൾ എംഎൽഎ അറിയിച്ചു. ഈ മാസം 25ആം തീയതി വരെ ടെണ്ടറുകൾ സമർപ്പിക്കാൻ കഴിയും. 28ആം തീയതി ടെൻഡർ ഓപ്പൺ ചെയ്യും,ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും എന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഭാഗത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 50 Read More…
ഈരാറ്റുപേട്ട നഗരസഭയിൽ 11.68 കോടിയുടെ മിച്ച ബജറ്റ് : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന
ഈരാറ്റുപേട്ട: അടിസ്ഥാന സൗകര്യ വികസനത്തിനും മാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകിക്കൊണ്ട് ഈരാറ്റുപേട്ട നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 11,68,70,061 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ കൗൺസിൽ ഹാളിൽ അവതരിപ്പിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു അവതരണ യോഗത്തിൽ വികസനകാര്യ ചെയർപേഴ്സൺ അഫ്സൽ വി. നൗഷാദ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി, ആരോഗ്യകാര്യ ചെയർപേഴ്സൺ റൈന എം.എം., മരാമത്തുകാര്യ ചെയർപേഴ്സൺ തസ്ലീൻ സിറാജ്, Read More…
കേരള യൂത്ത് ഫ്രണ്ട് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : എംഎൽഎ ഓഫീസിൽ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് നിയാസ് ആറ്റുവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ വിരുന്ന് യോഗത്തിൽ ശ്രീ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഈ പുണ്യമാസം ഖുറാൻ ഇറങ്ങിയ മാസമാണ്. മനുഷ്യരെന്ന നിലയില്‍ നാമെല്ലാം തെറ്റ് ചെയ്തിരിക്കാം. അതില്‍ നിന്നും പാശ്ചാത്തപിച്ച് മടങ്ങാനുള്ള ഏറ്റവും നല്ല ആത്മ സംസ്കരണത്തിന്‍റെ മാസമാണ് റമദാന്‍ എന്ന് എംഎൽഎ പറഞ്ഞു. പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം Read More…











