ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും,യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്ക് സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട -ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ് നിർണ്ണയിച്ചിട്ടുള്ളത്. ഇതിന് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. Read More…
Erattupetta
അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാവും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിക്കും, സ്വജന പക്ഷപാതത്തിനും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സമര പരമ്പരകൾ തീർക്കുമെന്നും പൂഞ്ഞാർ എം.എൽ. എ. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എൽ. ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ. ഡി. എഫ്. മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽഖാൻ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എം. ജി ശേഖരൻ, സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് Read More…
ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും: മെയ് 16 ന്
ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് 16/05/24 (വ്യാഴാഴ്ച) നടത്തുന്ന അഴിമതിക്കെതിരെയുള്ള മാർച്ചും ധർണ്ണയും പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റൽ കുളഞ്ഞു ങ്കൽ ഉൽഘാടനം ചെയ്യും. എൽ. ഡി. എഫ്. നേതാക്കൾ സംസാരിക്കും. മാർച്ചിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വാഹന ജാഥ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ ഉൽഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിയും, വികസന മുരടിപ്പും തുറന്നു കാണിച്ചു കൊണ്ട് നടത്തിയ ജാഥയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, അഡ്വ. ജയിംസ് Read More…
ഈരാറ്റുപേട്ടയിൽ നിന്നും സ്കൂട്ടർ മോഷണം പോയി
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട രജിസ്ട്രാർ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന TS-36 D 1295 സ്‌കൂട്ടി ഇന്ന് (15/ 5 / 2024 ) 11.18 നും 12.35 നും ഇടയ്ക്ക് കാണാതായി. ഉടമ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈരാറ്റുപേട്ട എം ഇ എസ് കോളജ് “മുഖാമുഖം” പരിപാടി നടത്തി
ഈരാറ്റുപേട്ട : പുതുക്കിയ ഡിഗ്രി (ഹോണേഴ്‌സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപാടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് Read More…
നഗരസഭാ ഭരണ സമിതി അഴിമതിയും, കെടുകാര്യസ്ഥതയും; എസ്.ഡി.പി.ഐ ബഹുജന പ്രക്ഷോഭത്തിന്
ഈരാറ്റുപേട്ട: യു.ഡി.എഫ് നേത്യതത്തിലുള്ള ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അഴിമതിയും , കെടുകാര്യസ്ഥതയും മൂലം വികസന കാര്യങ്ങളിൽ ഏറ്റവും പിന്നോക്കം പോയ ഈരാറ്റുപേട്ട നഗരസഭാ ഭരണ സമിതി അധികാരമേറ്റ നാല് വർഷം ആയിട്ടും നാളിത് വരെ ആയിട്ടും ജനോപകാര പ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കാതെ നഗരസഭാ ചെയർ പേഴ്സണും, ഭരണ സമിതിയിലെചില കൗൺസിലർമാരും ഏതാനും ചില ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി പണം വീതിച്ചെടുക്കാൻ മത്സരമാണ് നടക്കുന്നത് എന്നും ചെയർ പേഴ്സന്റ് രാജി വെറുംനാടകം മാത്രമാണ് എന്നും എസ്.ഡി.പി.ഐ Read More…
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന മലക്കപ്പാറ ഉല്ലാസയാത്ര ; മേയ് 12 ന്
ഈരാറ്റുപേട്ട: ബഡ്ജറ്റ് ടൂറിസം സെൽ ഈരാറ്റുപേട്ട മേയ് 12 ന് മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. തുമ്പൂർമുഴി, അതിരപ്പള്ളി വ്യൂ പോയിന്റ് ,വാഴച്ചാൽ , മലക്കപ്പാറ എന്നിവിടങ്ങളിലെല്ലാം കുറഞ്ഞ ബഡ്ജറ്റിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്ക് ഏതൊരു സുവർണാവസരമാണ്. മെയ് 12 ന് രാവിലെ 5.30 ന് യാത്ര ആരംഭിക്കും. 800 രൂപയാണ് റ്റിക്കറ്റ് ചാർജ്.വിശദ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക Mob: 9947084284.
ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ ഖാദർ രാജിവെച്ചു
ഈരാറ്റുപേട്ട: നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ രാജിവെച്ചു. ഇതു സംബന്ധിച്ച കത്ത് നേതൃത്വത്തിന് കൈമാറി. പാർട്ടിയിൽനിന്നും സഹപ്രവർത്തകരിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും തനിക്കെതിരായ ഉയരുന്ന ആരോപണങ്ങളിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ തന്നെ തനിക്കെതിരെ പ്രവർത്തിക്കുന്നതായും നേതൃത്വത്തിന് കൈമാറിയ കത്തിൽ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് കൈമാറിയിട്ടില്ലെന്നും പുതിയ ചെയർപേഴ്‌സനെ കണ്ടെത്താൻ പാർട്ടിക്ക് സമയം ലഭിക്കും വരെ തുടരുമെന്നും നേതൃത്വത്തിന് കൈമാറിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി. സുഹ്‌റ Read More…
തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ നിർമ്മാണ പൂർത്തീകരണത്തിലേക്ക്
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂൾ കഴിഞ്ഞ 40 വർഷക്കാലമായി വളരെ പരിമിതമായ സൗകര്യങ്ങളിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ ഈ സ്‌കൂളിന് ഈരാറ്റുപേട്ട നഗരസഭയുടെയും, തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയായ ആനയിളപ്പിൽ 2 ഏക്കർ 40 സെന്റ് സ്ഥലത്ത് 7.50 കോടി രൂപ അനുവദിച്ച് സ്കൂൾ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആകെ മൂന്നുനിലകളിലായി 26580 സ്ക്വയർഫീറ്റ് കെട്ടിടമാണ് നിർമ്മാണം Read More…
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; ബ്ലോക്ക് തല മെഗാ ക്വിസ് മത്സരം
ഈരാറ്റുപേട്ട: മെയ് 22ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് 7,8, 9 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് 20, 21,22 തീയതികളിൽ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ വേൾഡ് വൈഡ് ഫണ്ടിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും വിദ്യാകിരണം മിഷന്റെയും സഹകരണത്തോടെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ് അടിമാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഈ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് Read More…











