Erattupetta

കൃപാസനത്തിലേക്ക് ഈരാറ്റുപേട്ട കെ എസ് ആർ ടി സിയുടെ സ്പെഷ്യൽ സർവീസ്; ഒക്ടോബർ 26 ന്

ഈരാറ്റുപേട്ട : കൃപാസനം ജപമാലറാലിയിൽ പങ്കെടുക്കുവാൻ പോകേണ്ടവർക്കായി ഒക്ടോബർ 26 ന് ഈരാറ്റുപേട്ട കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ്. ഒക്ടോബർ 26 ന് രാവിലെ 7 മണിക്ക് മുൻപ് കലവൂർ കൃപാസനത്തിൽ എത്തിച്ചേരുന്ന രീതിയിൽ ആണ് ബസ്സുകൾ പുറപ്പെടുന്നത്. 7 മണിക്ക് കൃപാസനത്തിൽ നിന്ന് പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചയ്ക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കയിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽ നിന്നായിരിക്കും. ബുക്കിങ്ങിനായി ബന്ധപ്പെടുക : 9061850555, 9745653467,9645457038.

Erattupetta

എസ്.ഡി.പി.ഐ. വാഹന ജാഥ സമാപിച്ചു

ഈരാറ്റുപേട്ട : പിണറായി പോലീസ് – ആർ.എസ്.എസ്. കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ജന ജാഗ്രത ക്യാമ്പയിൻറെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹലീൽ തലപ്പള്ളി നയിച്ച വാഹന പ്രചാരണ ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി പറത്തോട് പഞ്ചായത്തിലെ ഇടകുന്നം പള്ളിമുക്കിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മറ്റി അംഗം സനൂപ് പട്ടിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ Read More…

Erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 22, 23 തിയതികളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പുർത്തിയായതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംലബീവി സി.എം, ജനറൽ കൺവീനർ ജോബെറ്റ് തോമസ് എന്നിവർ അറിയിച്ചു. 22 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ ഫാ. സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് Read More…

Erattupetta

ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ വിവിധ പ്രോജെക്റ്റുകളിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. കൂടാതെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് , തൊഴിലെടുക്കാൻ സന്നദ്ധരായവരെയും വ്യവസായ സംരംഭകരെയും കോർത്തു ഇണക്കി കൊണ്ട് പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ഉതകുന്ന തരത്തിലുള്ള വിവിധ പദ്ദതികൾ നഗരസഭ നടപ്പിലാക്കി പോരുന്നു. മുചക്ര വാഹന Read More…

Erattupetta

ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയകളുടെ സംയുക്ത മേഖലാ പ്രവർത്തക കൺവെൻഷൻ അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്.എ. റസാഖ് ഖുർആൻ ദർസ് നടത്തി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമോഫോബിയക്കൊപ്പം ജമാഅത്ത് ഫോബിയയും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണ് ഇതിനുള്ള ശ്രമമെന്ന് അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തണലിൽ സംഘ്പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വഴിയേയാണ് Read More…

Erattupetta

സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും

ഈരാറ്റുപേട്ട: ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക ദുർബ്ബല പ്രദേശമായി പ്രഖ്യാ പിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കണ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും നടത്തും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ട കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളുടെയും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് , വില്ലേജും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര – പരിസ്ഥിതി മന്ത്രാലയം ജൂലൈ 31-ന് Read More…

Erattupetta

രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചിടുവാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട: മത സ്ഥാപനങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കും വരെ സമരപോരാട്ടവുമായി രംഗത്തുണ്ടാവും. വൈകുന്നേരം 07 മണിക്ക് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുൻസിപ്പൽ പ്രസിഡന്റ് യഹിയ സലീം, ജന: സെക്രട്ടറി ഷിഹാബ് കാട്ടാമല, ജില്ലാ ഭാരവാഹികളായ അമീൻ പിട്ടയിൽ, മാഹിൻ കടുവാമുഴി, അബ്സാർ മുറിക്കൊലി എന്നിവർ നേതൃത്വം നൽകി.

Erattupetta

മദ്റസകൾക്കെതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനയോടുള്ള വെല്ലുവിളി: മുസ്‌ലിം ജമാഅത്ത്

ഈരാറ്റുപേട്ട :ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയും, മദ്റസാ സംവിധാനത്തെ കുറിച്ചുള്ള അജ്ഞതയും ആണ് രാജ്യത്തെ മദ്രസ അടച്ചുപൂട്ടണം എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്ന് കേരള മുസ്‌ലിം ജമാഅത്ത് ഈരാറ്റുപേട്ട സോൺ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത ഉത്തരവ് ബാലാവകാശകമ്മീഷൻ പിൻവലിച്ചു ഭരഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വവും മത സ്വാതത്ര്യവും ഉറപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട കേരളം ഉൾകൊള്ളുന്ന നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ സ്വാതന്ത്രമായാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിൽ ധാർമിക Read More…

Erattupetta

ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം: കേരള കോൺഗ്രസ്‌ (എം)

ഈരാറ്റുപേട്ട: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ്‌ (എം) നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം.എൽ.എ.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ദേവസ്യാച്ഛൻ വാണിയപുര, സോജൻ ആലക്കുളം, Read More…

Erattupetta

ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്ഷേമ കാര്യം ചെയർമാൻ പി.എം. അബ്ദുൽ ഖാദർ സംസാരിച്ചു. വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, Read More…