വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിലെ പിടിഎ മീറ്റിംഗ് ജൂൺ 21 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. പാലാ സെൻ്റ് തോമസ് ബി എഡ് കോളേജ് പ്രൊഫസർ അലക്സ് കാവുകാട്ട് “മാതാപിതാക്കളും മക്കളും അറിയാൻ” എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും.തുടർന്ന് ജോമോൻ കടപ്ളാക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും.പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുക്കും. സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത് സി.എം.സി., ജോസ് മൈലാടൂർ, Read More…
Blog
Your blog category
ബഡ്ജറ്റിൽ പാലായ്ക്ക് ലഭിച്ചത് വലിയ പരിഗണന; അനുവദിച്ചത് 21 പ്രധാനപ്പെട്ട പദ്ധതികൾ: മാണി സി കാപ്പൻ
പാലാ: സംസ്ഥാന ബഡ്ജറ്റിൽ പാലായ്ക്ക് വലിയ പരിഗണന ലഭിച്ചു എന്ന് എംഎൽഎ മാണിസി കാപ്പൻ. 21 പ്രധാന പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് പാലായിലേക്ക് എത്താൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ, സ്പോർട്സ് വികസനം എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയുള്ള പദ്ധതികളാണ് പാലായ്ക്കുവേണ്ടി ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്ന പാലാ എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വാണിജ്യ Read More…
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്; കോട്ടയം ജില്ലയില്‍ 85277 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും
കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അതിഥിതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് Read More…
വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 13 ന്
വെള്ളികുളം: വെള്ളികുളം പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാളിന് ഒരുക്കമായി നൊവേന ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6. 30 ന് വിശുദ്ധ കുർബാന തുടർന്ന് നൊവേന. പ്രധാന തിരുനാൾ ദിനമായ 13 (ശനിയാഴ്ച) രാവിലെ 6. 30 ന് വിശുദ്ധ കുർബാന, നൊവേന, 3 . 45 pm തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദിഞ്ഞ് -ഫാ.റിനോ വിൻസെൻ്റ് പുത്തൻപുരയ്ക്കൽ. തുടർന്ന് നേർച്ച വിതരണം. വികാരി ഫാ.സ്കറിയ വേകത്താനം, ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, Read More…
നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു
നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. 35 വർഷം എംഎൽഎ ആയതിന്‍റെ അനുഭവ സമ്പത്തുമായാണ് എഴുപത്തിയാറാം Read More…
ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി
കോട്ടയം : ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്.2024 ജനുവരി 31ന് രാത്രി എട്ടിന് Read More…
കാപ്പൻ ഇനി തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല: വി ഡി സതീശൻ
രാമപുരം :സമസ്ത മേഖലകളിലും ജനങ്ങളെ വഞ്ചിച്ച സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണുമ്പോൾ യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നൂറിലധികം എംഎൽഎമാരുടെ പിന്തുണയുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിണറായി വിജയൻറെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും വി ഡി സതീശൻ ആരോപിച്ചു. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ നിങ്ങൾ മറുപടി നൽകണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട Read More…
കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ
യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ. കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം Read More…
സ്വകാര്യ സ്ഥാപനങ്ങളിൽ വോട്ട് തേടി മാണി സി കാപ്പൻ
പാലാ :പെസഹാ വ്യാഴാഴ്ചയായതിനാൽ പരസ്യപ്രചരണം ഒഴിവാക്കിയ യുഡിഎഫ് സ്ഥാനാർത്ഥി മാണി കാപ്പൻ എംഎൽഎ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ നേരിൽകണ്ട് വോട്ട് തേടി. രാമപുരത്തെ സ്വകാര്യ ഫാക്ടറികളിലെ ജീവനക്കാരെ നേരിൽ കണ്ടാണ് വോട്ട് തേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അദ്ദേഹത്തിനു വേണ്ടി വോട്ട് തേടിയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടും വടകര എംപിയുമായ ഷാഫി പറമ്പിൽ പാലായിൽ എത്തി. പൂഞ്ഞാറിൽ റോഡ് ഷോയ്ക്ക് ആയി പോകുന്ന വഴിയാണ് ഷാഫി പാലായിൽ എത്തിയത്. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി Read More…
നട്ടുച്ചയെ വെല്ലുന്ന ആവേശം; ഈരാറ്റുപേട്ടയെ ഇളക്കിമറിച്ചു ഷാഫി പറമ്പിലിന്റെ റോഡ് ഷോ
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ഷാഫി പറമ്പിൽ എം.പി നയിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ വൻ ജനസാഗരമായി മാറി. കത്തുന്ന വേനൽച്ചൂടിനെ പോലും വകവെക്കാതെ ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാക്കളെ വരവേറ്റത്. ചേന്നാട് കവലയിൽനിന്ന് ആരംഭിച്ച റോഡ് ഷോ കടന്നു പോയ വഴികളിലെല്ലാം യു.ഡി.എഫ് പ്രവർത്തകരുടെ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ അലയടിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പം എത്തിയ ഷാഫി പറമ്പിലിനെ ത്രിവർണ്ണ Read More…











