അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. ശരീരത്തിലെ വിവിധ പാടുകൾ , മുഖക്കുരു, മുടികൊഴിച്ചിൽ, മറുകുകൾ, അരിമ്പാറ, അമിത രോമവളർച്ച മറ്റ് വിവിധ ചർമ്മ രോഗങ്ങൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. Read More…
Blog
Your blog category
പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: യോഗം ചേര്‍ന്നു
കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവുമായി ബന്ധപ്പെട്ടു ചെലവുനിരീക്ഷകന്‍ കമേലഷ്‌കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കോട്ടയം ജില്ലയിലുള്‍പ്പെട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സി.വി.വിജില്‍, ആന്റീ ഡീഫേസ്മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ നോഡല്‍ ഓഫീസര്‍മാര്‍, ടീം ക്യാപ്റ്റന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം
റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചെങ്കുത്തായ Read More…
എം.കെ. അഷറഫ് അന്തരിച്ചു
ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ് (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .
കുമളി സ്പ്രിങ് വാലി കുരിശുമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തീര്‍ഥാടകന് പരിക്ക്
കുമളി: സ്പ്രിങ് വാലി കുരിശുമലയില്‍ മല കയറാനെത്തിയ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. മുല്ലമല സ്വദേശി എം ആര്‍ രാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാജീവിനെ 66 സെന്റിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമളിയിലെ കുരിശുമല കയറ്റം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് രാജുവിനെ കാട്ടുപോത്ത് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പീരുമേട് വില്ലേജ് ഓഫീസിന് സമീപം കാട്ടുപോത്ത് കൂട്ടമായി കാണപ്പെടുകയും വലിയ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
സൗജന്യ ന്യൂറോളജി ക്യാമ്പ്
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ സൗജന്യ തലവേദന, മൈഗ്രേയ്ൻ പരിശോധന ക്യാമ്പ് മാർച്ച് 20ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. മുതിർന്നവരിലേയും, കുട്ടികളിലേയും വിട്ടുമാറാത്ത തലവേദനയും, മൈഗ്രേയ്നും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ – 8281699263.
വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിനിടെ വീണ് ആന്ധ്രപ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ : വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തിൽപെട്ട ഹിമാചൽപ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാഗമണ്ണിൽ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ നടന്നു വരികയാണ്.
നരിവേലി അറയ്ക്കൽ റോഡ് നവീകരിച്ചു
കൊഴുവാനാൽ: മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നരിവേലി – അറയ്ക്കൽ റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, വാർഡ് മെമ്പർമാരായ മെർലി ജെയിംസ്, ആലീസ് ജോയി, ആനിസ് കുര്യൻ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് പി മറ്റം, ജെയിംസ് കോയിപ്രാ, Read More…
അരീക്കര വാർഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉഴവൂർ : ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ, പാറത്തോട് ജംഗ്ഷനിൽ വി റ്റി മാണി, മറിയാമ്മ മാണി വെട്ടത്തുകണ്ടത്തിൽ മെമ്മോറിയൽ ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്ന പ്രദേശവാസികളായ ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കണം എന്ന ദീർഘനാളത്തെ ആവശ്യം ആണ് യാഥാർദ്യമാകുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം Read More…
ലോകസഭാ സ്ഥാനാർത്ഥിത്വം വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് തോമസ് ചാഴികാടൻ
കടുത്തുരുത്തി: കഴിഞ്ഞ അഞ്ച് വർഷക്കാലം ലോകസഭാംഗമായി നടത്തിയ വികസനപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിത്വം സമ്മാനിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ വികസനമുന്നേറ്റം നടത്താൻ കഴിഞ്ഞതായി മാധ്യമപ്രവർത്തകരുമായി സംവദിക്കവേ എംപി വ്യക്തമാക്കി. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച കടുത്തുരുത്തി മണ്ഡലത്തിൽ 59 പദ്ധതികൾ പൂർത്തീകരിക്കാനായതായി തോമസ് ചാഴികാടൻ പറഞ്ഞു. ഇതിനായി 2.99 കോടി രൂപ വിനിയോഗിച്ചു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജനയിൽ 34.714 കിലോമീറ്റർ റോഡ് വികസിപ്പിക്കാനായി വിനിയോഗിച്ചത് Read More…











