Aruvithura

മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു

അരുവിത്തുറ: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കൊണ്ടൂർ തെക്കേമഞ്ഞാക്കൽ ടി.കെ. കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. ബുധനാഴ്ച ഒരു മണിയോടെ അയൽവാസിയുടെ മുറ്റത്തെ മാവിന്റെ വീടിനോട് ചേർന്ന് നിന്നിരുന്ന ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: ക്രണിഷ് കുമാർ, ടി.കെ. ലീന. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Aruvithura

വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം: പ്രൊഫ ഡോ. സി .റ്റി അരവിന്ദ കുമാർ

അരുവിത്തുറ: വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് കാരണമാകണമെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ ഡോ സി റ്റി അരവിന്ദ കുമാർ പറഞ്ഞു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പുതിയ ഡിഗ്രി കോഴ്സുകൾ രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിൽ കലാലയങ്ങളുടെ പങ്ക് ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദേഹം. ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ Read More…

Aruvithura

അരുവിത്തുറ കോളേജിൽ എ സി സി എ ഓറിയൻ്റെഷൻ പ്രോഗ്രാം

അരുവിത്തുറ : അരുവിത്തുറ സെന്റ്‌ ജോർജ് കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം ആരംഭിക്കുന്ന എ സി സി എ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കു മുള്ള ഓറിയൻ്റെഷൻ പ്രോഗ്രാം 27 ന് ഉച്ചകഴിഞ്ഞ് 2 ന് സെൽഫ് ഫിനാൻസ് വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കും. ലോകത്തെ 150 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ്‌ യോഗ്യതയായ എ സി സി എ കോഴ്സ് ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്‌.ഡി.സി ലേണിംഗുമായി ചേര്‍ന്ന് 9 പേപ്പര്‍ വരെ എക്‌സംഷനോടെയാണ് Read More…

Aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ബിരുദദാന ചടങ്ങ് 26 ന്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും 26 ബുധനാഴ്ച്ച രാവിലെ 9.45 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കോളേജ് മനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ സി.റ്റി അരവിന്ദ കുമാർ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറും. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, സ്തുത്യർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. Read More…

Aruvithura

അരുവിത്തുറ കോളേജിൽ വിപുലമായ യോഗാ ദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഐ ക്യു ഏ സി യുടെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗാ ദിനാചരണങ്ങൾ നടന്നു. കോളേജ് ഐ ക്യു ഏ സി യുടെ അഭിമുഖ്യത്തിൽ നടന്ന യോഗാദിനാചരണം ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയിലെ അയുർവേദ വിഭാഗം ഫിസിഷ്യൻ ഡോ പൂജാ റ്റി അമൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഷ്ടയോഗാ ബോധവൽക്കരണവും പരിശീലന ക്ലാസ്സും നടന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാർ ഫാ. Read More…

Aruvithura

അരുവിത്തുറ സെൻ്റ്.മേരീസിൽ യോഗ ദിനം ആചരിച്ചു

അരുവിത്തുറ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ കുട്ടികൾക്കായി യോഗക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലക പ്രീതി ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യോഗയുടെ അനന്ത സാധ്യതകളേക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും, സ്കൂളിൽ യോഗ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും യോഗയിൽ പരിശീലനം നല്കുകയും ചെയ്തു. ഈ പരിശീലനം കുട്ടികൾക്ക് വലിയൊരു അനുഭവമായിരുന്നു.

Aruvithura

കുരുന്നുകൾക്ക് പുസ്തകശേഖരം സമ്മാനിച്ച് അരുവിത്തുറ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ്

അരുവിത്തുറ : വായനാദിനാചരണത്തോടനുബന്ധിച്ച് ആരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കെമിസ്ടി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു അരിക്കാട്ട്, ഡോ മഞ്ജു മോൾ മാത്യു, അൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Aruvithura

പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണ്ണായകം: ജിതേന്ദ്രനാഥ്. യു. എം

അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്‌ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ് Read More…

Aruvithura

സ്നേഹവീടുകൾ കൈമാറി: അരുവിത്തുറ കോളേജ് എൻ.എസ്. എസ് യൂണിറ്റ്

അരുവിത്തുറ: സെന്റ്. ജോർജ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എറണാകുളത്തിൻ്റെയും എം. ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിൻ്റേയും സഹകരണത്തോടെ നടത്തുന്ന ‘സ്നേഹവീട് ‘ പദ്ധതിയുടെ ഭാഗമായി നിർധനരായവർക്ക് പണിതു നൽകുന്ന രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുടുബാംഗങ്ങൾക്ക് താക്കോലുകൾ കൈമാറി. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു. ഏ Read More…

Aruvithura

അരുവിത്തുറ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. സംഗീത.എസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , അധ്യാപിക അനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.