അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും
Aruvithura
അരുവിത്തുറ തിരുനാൾ: അനുഗ്രഹം തേടി വിശ്വാസ സാഗരം
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. ആഘോഷങ്ങളും മേളങ്ങളും മാറ്റി നിർത്തി തിരുക്കർമങ്ങൾ മാത്രമായി നടത്തിയ തിരുനാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്. രാവിലെ 10ന് സീറോ മലബാർ ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ആചാരങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ Read More…
ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് നടത്തുന്നത്. തിരുനാൾ മെയ് 2 ന് സമാപിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് ചോലത്തടം പള്ളി വികാരി ഫാ. തോമസ് തയ്യിൽ നേതൃത്വം നൽകി. ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന് Read More…
അരുവിത്തുറ തിരുനാൾ ;ആഘോഷ പരിപാടികൾ ഒഴിവാക്കി, തിരുക്കർമ്മങ്ങൾ മാത്രം നടത്തും
അരുവിത്തുറ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സിറോ മലബാർ സഭ സർക്കുലർ പ്രകാരം ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രം നടത്തി അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചു.
പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും
അരുവിത്തുറ: ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22 മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി. ചൊവാഴ്ച (22.04.2025 ) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി Read More…
പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ
അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി. പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് Read More…
ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് നടന്നു
അരുവിത്തുറ :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലേബർ ഇന്ത്യ സ്കൂൾ ചെയർമാനുമായ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. Read More…
ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കോഴ്സ് ;അരുവിത്തുറ കോളേജും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു
അരുവിത്തുറ : വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സി എം എ ഇന്ത്യ കോച്ചിംഗ് പരിശീലനത്തിനായി ഉള്ള പദ്ധതിക്ക് സെൻറ് ജോർജ് കോളേജ് അരുവിത്തുറയും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു . കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജോസഫ് ഐ സി എ എം എസ്സ് അക്കാഡമി ഡയറക്ടർമാരായ സിൻസ് ജോസിനും അജേഷ് ഈ എസിനും ധാരണപത്രം കൈമാറി കോളേജ് ബർസാർ ഫാ. Read More…
അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണം
അരുവിത്തുറ: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക് തുടരുന്നു. അൻപത് നോമ്പിന്റെ വ്യത ശുദ്ധയോടും പ്രാർത്ഥനയോടും വിശ്വാസികൾ വിശുദ്ധ വാരാചരണം തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. ഒറ്റയ്ക്കും കൂട്ടമായി എത്തി അരുവിത്തുറ പള്ളിയിൽ പ്രാർത്ഥിച്ചു ശേഷമാണ് വല്യച്ചൻ മലകയറുന്നത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്ന്, ഏപ്രിൽ 17, വ്യാഴാഴ്ച രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ ഏഴിന് Read More…
സാധ്യതകളുടെ അക്ഷയഖനി തുറന്ന് അരുവിത്തുറ കോളേജിൽ സമീക്ഷ -2025 മുഖാമുഖം
അരുവിത്തുറ : ബിരുദ പഠനത്തിൽ സാധ്യതകളുടെ അക്ഷയ ഖനി തുറന്ന് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ സമീക്ഷ – 2025 മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ ജോജി അലക്സ് നിർവ്വഹിച്ചു. ചടങ്ങിൽ Read More…