അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഓശാന ഞായറാഴ്ച (മാർച്ച് 24) ആരംഭിക്കും. ഓശാന ഞായറാഴ്ച (24) രാവിലെ 5.30ന് വി. കുർബാന. 6.30ന്, ഓശാന തിരുക്കർമ്മങ്ങൾ, വി. കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും വി. കുർബാന. 5.15ന് മലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിൽ വി. കുർബാന. 26 ചൊവാഴ്ച കിടപ്പു രോഗികൾക്ക് വീടുകളിൽ വി. കുർബാന നൽകൽ. 27ന് രാവിലെ 6മണി മുതൽ Read More…
Aruvithura
അരുവിത്തുറ കോളേജിൽ നിയമ ബോധന സെമിനാർ
അരുവിത്തുറ: ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് എൻ.എസ്. എസ് യൂണിറ്റുമായി ചേർന്ന് നിയമ ബോധന സെമിനാർ സംഘടിപ്പിച്ചു. ആൻ്റി റാഗിംഗ് ബോധവത്കരണം വിഷയമാക്കിയ സെമിനാർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയംഗം വി എം അബ്ദുള്ളാ ഖാൻ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന നിയമസഹായത്തെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് പാനൽ Read More…
വല്യച്ഛൻ മല തീർത്ഥാടനം
അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.
അരുവിത്തുറയിൽ പള്ളിയിൽ നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും
അരുവിത്തുറ: മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലും വല്യച്ചൻമലയിലും നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിൽ നിന്ന് വല്യച്ചൻമലയിലേക്ക് നടത്തുന്ന ജപമാല പ്രദക്ഷിണത്തിലും കുരിശിന്റെ വഴിയിലും അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തുക. 21ന് രാവിലെ 7.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വി. കുർബാനയുടെ പ്രതിഷ്ഠ എന്നിവയോടെ നാൽപത് മണി ആരാധന ആരംഭിക്കും. 22ന് 11.30 ആരാധന Read More…
സൗജന്യ ന്യൂറോളജി ക്യാമ്പ്
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ സൗജന്യ തലവേദന, മൈഗ്രേയ്ൻ പരിശോധന ക്യാമ്പ് മാർച്ച് 20ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. മുതിർന്നവരിലേയും, കുട്ടികളിലേയും വിട്ടുമാറാത്ത തലവേദനയും, മൈഗ്രേയ്നും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ – 8281699263.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അരുവിത്തുറ സോൺ വാർഷികവും വനിതാ ദിനചരണവും കാർഷികമേളയും അരുവിത്തുറയിൽ നടന്നു
അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. 10. am നു രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെട്ടു. അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടന്നു. തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ ( വികാർ സെന്റ് Read More…
ആഴത്തിൽ വലയെറിഞ്ഞ് അരുവിത്തുറ കോളേജിൽ മൽസ്യ കൊയ്ത്ത്
അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ മൽസ്യം ലഭിച്ചു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഫാ ജോയൽ പണ്ടാരപറമ്പിൽ, അനദ്ധ്യാപക ജീവനക്കാരായ ജോബി ഇടത്തിൽ ജോമി വിളയാനിക്കൽ തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അരുവിത്തുറ സോൺ വാർഷികവും വനിതാ ദിനചരണവും കാർഷികമേളയും ആരുവിത്തുറയിൽ
അരുവിത്തുറ: PSWS അരുവിത്തു റ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നാളെ (14/3/24,)നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെടും. അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടക്കും.തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ (വികാർ St.ജോർജ് Read More…
ഡോക്യൂമെന്ററി പ്രകാശനം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ മീഡിയ വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികളുടെ ഡോക്യുമെന്ററികൾ പ്രകാശനം ചെയ്തു .ചലച്ചിത്ര നിർമ്മാതാക്കളായ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഫ. സിബി ജോസഫ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാറുംകോഴ്സ് കോർഡിനേറ്ററുമായ റവ.ഫ. ബിജു കുന്നക്കാട്ടിൽ ആ മാസ് കമ്പ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ എന്നിവർ സംസാരിച്ചു. മരോട്ടിച്ചാലിലെ ചെസ്സ് ഗ്രാമത്തെ കേന്ദ്രീകരിച്ചും പരമ്പരഗത കൈത്തൊഴിലിനെ അടിസ്ഥാനമാക്കിഉള്ള ഡോക്യൂമെന്ററയ്കളുടെ പ്രദർശനമാണ് Read More…
യുവത്വത്തിൻ്റെ ആഘോഷവുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു
അരുവിത്തുറ : കോളേജ് യൂണിയൻ്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കാലോചിതം കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ റമീസ് ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ സ്റ്റാഫ് അഡ്വസൈർ ജോബി ജോസഫ്, യൂണിയൻ ഭാരവാഹികളായ ദേവനാരായണൻ, Read More…