അരുവിത്തുറ: രണ്ട് ജീവനുകളെ മീനച്ചിലാറിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത് രക്ഷപെടുത്തിയ ബിബിൻ തോമസിനെ മാതൃവിദ്യാലയം ആദരിച്ചു. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി മെമന്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു. പ്രിൻസിപ്പൽ സജി തോമസ്, ഹെഡ് മാസ്റ്റർ ജോബിൻ തോമസ്, പിടിഎ പ്രസിഡന്റ് തോമസ് പി മാത്യൂ തുടങ്ങിയ വർ ആശംസകളർപ്പിച്ചു.
Aruvithura
കാർഷിക വിജയഭേരിയുമായി അരുവിത്തുറയിൽ അഗ്രിമാ ഫെസ്റ്റ്
അരുവിത്തുറ :പി എസ് ഡബ്ലിയു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന ദേവാലയണത്തിൽ അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു.ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫോറോനാപ്പള്ളി വികാരി വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പുതിയാപ്പറമ്പിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, ഈരാറ്റുപേട്ട കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ സുജ മാത്യു, ഈരാറ്റുപേട്ട കൃഷി ഓഫീസർ സുഭാഷ്, പി എസ് .ഡബ്ലിയു. എസ് അരുവിത്തുറ Read More…
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി. എസ്
അരുവിത്തുറ :ജാതി മത വർഗ്ഗ വർണ്ണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. എ ഐപിഎസ് പറഞ്ഞു. ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഐ ക്യു .ഏ .സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും പോലീസുമായി ബന്ധപ്പെട്ടും വിദ്യാർത്ഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം Read More…
തിരഞ്ഞെടുപ്പ് സർവ്വേ: കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററും അരുവിത്തുറ കോളേജും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു
അരുവിത്തുറ: കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവ്വകലാശാലയുടെ സർവ്വേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത്, നിയമസഭ ഉൾപ്പടെയുള്ള ഭാവി തിരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കിയുള്ള പ്രീ പോൾ/ എക്‌സിറ്റ് പോൾ സർവ്വേകൾ സംഘടിപ്പിക്കാൻ അരുവിത്തുറ കോളേജിന് സാധിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്ക് വിവിധ രാഷ്ട്രീയ-സാമൂഹിക ആഘാത പഠനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശീലനവും കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന Read More…
സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നാളെ അരുവിത്തുറയിൽ
അരുവിത്തുറ : മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് 30ന് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ 4 മണി വരെ സൗജന്യ ന്യൂറോളജി പരിശോധന ക്യാമ്പ് നടത്തും. ന്യൂറോളജി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും, വിട്ടുമാറത്ത തലവേദന, കൈകാലുകൾക്ക് പെരുപ്പ്, മറ്റ് ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ സംശയിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. ഫോൺ: 91889 52784
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു.കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. Read More…
വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളേജ്
അരുവിത്തുറ: മാതൃവേദി അരുവിത്തുറ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്. മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ, ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം എന്നിവരും Read More…
അരുവിത്തുറ സെന്റ് മേരീസിൽ PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലും
അരുവിത്തുറ: PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലുംഅരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്നു.അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് H.S.S റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീ.സാബു മാത്യു രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം LSS വിജയികൾക്ക് മെമന്റോ നല്കി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവത്തിന് തുടക്കമായി
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് Read More…
+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു
അരുവിത്തുറ : +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു. സ്കോളർഷിപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, ബോർഡ് മെമ്പർ പ്രൊഫസർ റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.











