അരുവിത്തുറ : +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കയ വിദ്യാർത്ഥിനിയെ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കോളർഷിപ്പ് നൽകി ആദരിച്ചു. സ്കോളർഷിപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേൽ, ബോർഡ് മെമ്പർ പ്രൊഫസർ റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Aruvithura
ജീവരക്തം പകർന്ന് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മഹാരക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
അരുവിത്തുറ: സെൻറ് ജോർജ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാരക്ത ദാന ക്യാമ്പ് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ അമ്പതിലധികം പേർ മഹാരക്തദാന ക്യാമ്പിൽ Read More…
അരുവിത്തുറ സെൻറ് ജോർജ്ജസ് കോളേജിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണം
അരുവിത്തുറ :ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട എസ് എച്ച് ഓ എ ജെ തോമസ് അധ്യക്ഷത വഹിച്ച ലഹരിവിരുദ്ധ ദിനാചരണം കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി കോമേഴ്സ് വിഭാഗം അധ്യാപകൻ Read More…
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വോളി അരുവിത്തുറ കോളേജ് ജേതാക്കൾ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി. സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് സിഎംഎസ് കോളേജ് കോട്ടയത്തെയും അഞ്ചു സെറ്റ് നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് പാലായെയും ആണ് സെന്റ്. ജോർജ് കോളേജ് അരുവിത്തുറ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ Read More…
‘ചങ്ങാതിക്കൊരു മരം’ പദ്ധതിക്ക് പൂർണ പിന്തുണയോടെ അരുവിത്തുറ സെന്റ് മേരീസ്
അരുവിത്തുറ: ‘ചങ്ങാതിക്ക് ഒരു മരം’ എന്ന പദ്ധതിക്ക് പൂർണ്ണ പിന്തുണയാണ് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ നല്കിയത്. തന്റെ ചങ്ങാതിക്ക് ഒരു തൈമരവുമായാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. അവർ അത് കൈമാറുകയും അവർക്ക് കിട്ടിയ തൈ നട്ടു പരിപാലിക്കുമെന്ന പ്രതിജ്ഞയോടെ മടങ്ങുകയും ചെയ്തു.
സൗജന്യ ബോധവൽക്കരണ ക്ലാസ്
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിലുള്ള മൈൻഡ് സൊലൂഷനിൽവച്ച് രോഗം, അസുഖം,അപകടം എന്നിവ കാരണമുണ്ടാകുന്ന പണം നഷ്ടത്തിൽ നിന്ന് സംരക്ഷണം എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ് നാളെ (ഞായർ) 11 മുതൽ 1 മണി വരെ നടത്തുന്നു. Ph :9447525840, 9846181347.
തണലേകി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ
അരുവിത്തുറ: ലയൺസ് ക്ലബ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരിസ് ദേവാലയത്തിലെ അർഹരായ 20 പേർക്ക് ആണ് കുട നൽകിയത്. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായാണ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ കോരിച്ചൊരിയുന്ന മഴയിൽ മറയായ് കുടയേകിയത്. സ്ഥാപനത്തിന് വേണ്ടി ഇടവക വികാരി ഫാ.കുര്യൻ തടത്തിൽ,മിഷൻ ലീഗ് പ്രസിഡൻ്റ് സച്ചിൻ കുര്യാക്കോസ് എസ് എം വൈ എം പ്രസിഡൻ്റ് നിവിൻ കുരിശിങ്കൽപറമ്പിൽ എന്നിവർ കുടകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, Read More…
സ്ഥാപന ദിനത്തിൽ അരുവിത്തുറ സെന്റ്.മേരീസിൽ വീൽ ചെയർ സമ്മാനിച്ച് ‘സക്ഷമ’
അരുവിത്തുറ :ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിയ്ക്കുന്ന ‘സക്ഷമ’ എന്ന സംഘടന അതിന്റെ സ്ഥാപനദിനത്തിൽ അരുവിത്തുറ സെന്റ് മേരീസിലെ ഭിന്നശേഷിക്കാരായ കുരുന്നുകൾക്കായി വീൽ ചെയർ സമ്മാനിച്ച് മാതൃകയായി. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.ശ്രീജിത്ത്, സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ശ്രീമതി അനു സുഭാഷ്, സക്ഷമ മീനച്ചിൽ താലൂക്ക് സെക്രട്ടറി ശ്രീ വിജയകുമാർ,ട്രഷറർ ഗീത, ശ്രീ ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ.ശ്രീജിത്ത് സംഘടനയുടെ പ്രവർത്തനങ്ങളേക്കുറിച്ച് വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു,, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിജിമോൾ Read More…
വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്സ്
അരുവിത്തുറ : വിദ്യാഭ്യാസം ആജീവനാന്തം അനന്ദം പകരുന്ന പ്രക്രിയാകണമെന്ന് ഡോ രാജു നാരായണ സ്വാമി ഐ ഏ എസ്സ് പറഞ്ഞു മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾകൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദേഹം പറഞ്ഞു. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജിൽ നിന്നും ക്യാമ്പസ് പ്ലെയ്സ്മെൻ്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ Read More…
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം നടന്നു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ Rev. Fr. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി സഹന ഫാത്തിമ മുഖ്യാതിഥി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സജി തോമസ് ഹെഡ്മാസ്റ്റർ ശ്രീ.ജോബിൻ ജോർജ്, P. T. A. പ്രസിഡന്റ് ശ്രീ തോമസ് മാത്യു എന്നിവർ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ Read More…











