Accident

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി റഹിം എൻ.ജെ.( 28)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പിണ്ണാക്കനാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

വാഗമൺ റോഡിലെ ചാത്തൻപാറ വ്യൂപോയിന്റിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു

വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) മരിച്ചത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Accident

കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയത്ത് വീണ്ടും ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് നിർത്തിയതിനാൽ വാഹനം ഒഴുക്കിൽപ്പെട്ടില്ല. സമീപവാസികൾ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ പ്രവിത്താനം സ്വദേശി ആഷർ ബിനുവിനെ (26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി പാലാ – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലത്തിന് സമീപമായിരുന്നു അപകടം.

Accident

ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി; 4 വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

വാഗമൺ : വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി ആര്യമോഹന്റെ മകൻ അയാൻ ( 4 വയസ്സ്) പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

Accident

വാ​ഗമണ്ണിൽ കാർ അപകടം; കുഞ്ഞിന് ഉൾപ്പെടെ പരുക്ക്

വാഗമൺ: കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു പരുക്കേറ്റ വിനോദസഞ്ചാരികളായ തിരുവനന്തപുരം സ്വദേശികളായ ആര്യ മോഹൻ ( 30) അയാൻ ( 4 വയസ്സ്) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വാ​ഗമൺ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി മരിച്ചു

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

Accident

കോന്നിയില്‍ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്നയാളെയും കാണാനില്ലെന്നാണ് പരാതി. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള Read More…

Accident

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മേവട സ്വദേശി ചാന്ദ്നി (47)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ ഇടമുള ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

കാർ ഇടിച്ച് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വിദ്യാർത്ഥികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി അശ്വിൻ കൃഷ്ണ (23) കോഴിക്കോട് സ്വദേശി ഭവ്യ രാജ് ( 28 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ കിടങ്ങൂർ ജംഗ്ഷനു സമീപത്ത് വച്ചാണ് അപകടം.