Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് ( 54) പരുക്കേറ്റു. 11 മണിയോടെയാണ് അപകടം. ഇന്നു രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് ( 50) ഭാര്യ റെജീന ( 50) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് Read More…

Accident

പാലാ റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം

പാലാ :പാലാ ടൗണിൽ പോൾസൺ ബേക്കറിക്ക് സമീപമുള്ള റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സൈഡിലേക്കാണ് മരത്തിന്റെ ശിഖരം വീണത്. വലിയ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടു പാലത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇന്നലെ വൈകിട്ട് പൊൻകുന്നം കൊപ്രാക്കുളത്ത് വച്ച് ഓട്ടോറിക്ഷയും പിക് Read More…

Accident

പിക്കപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28) രാഹുൽ ( 29) നിവ്യ (30) എന്നിവരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.

Accident

മുള്ളൻപന്നി റോഡിനു കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക്

പാലാ : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ പാലാ ഭാ​ഗത്തു വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു ( 35) പരുക്കേറ്റു.

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന ( 63) ചാർലി പി. എസ് ( 64 ) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43 ) പരുക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Accident

ചി​ങ്ങ​വ​ന​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

ചി​ങ്ങ​വ​നം ജം​ഗ്ഷ​നി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ൾക്ക് പരുക്ക്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ദ​മ്പ​തി​ക​ളെ ച​ങ്ങ​നാ​ശേ​രി യൂ​ണി​റ്റി​ൽ​നി​ന്ന് എ​ത്തി​യ അഗ്നി​ശ​മ​ന സേനാ സംഘവും കോട്ടയം ചിങ്ങവനം പൊലീസ് സംഘവും ചേർന്നാണ് രക്ഷപെടുത്തിയത്. അപക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ മ​റി​ഞ്ഞ ലോ​റി പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് നീ​ക്കം ചെ​യ്ത​ത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Accident

പാലായിൽ തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സിഎസ്‌കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൈക ഭാഗത്തു നിന്ന് വരികയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ Read More…

Accident

വാ​ക​ത്താ​ന​ത്ത് 11 വ​യ​സു​കാ​ര​ൻ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു

കോ​ട്ട​യം: വാ​ക​ത്താ​നം ച​ക്ക​ന്‍ചി​റ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് 11 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കാ​ട്ടാ​മ്പാ​ക്കി​ല്‍ ഷി​ജു​വി​ന്റെ മ​ക​ന്‍ മി​ല​ന്‍ കെ. ​ഷി​ജു (11) ആ​ണ് മ​രി​ച്ച​ത്.