Accident

കോ​ട്ട​യ​ത്ത് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് ഇടിച്ചു ക​യ​റി; ആറ് പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം ച​ന്ത​ക്ക​വ​ല​യി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന സ്വകാര്യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. ആറ് പേ​ർ ബ​സി​ന​ടി​യി​ൽ പെ​ട്ടു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​വ​രെ മെ‍​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​ന്ന താ​ണ്ട​പ്ര ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഡ്രൈ​വ​റെ പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​ച്ചു. ക​ന​ത്ത മ​ഴ​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലും ഇ​ട​യി​ലാ​ണ് അ​പ​ക​ടം. ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ഫു​ട്പാ​ത്തി​ന്‍റെ ബാ​രി​ക്കേ​ഡും സ​മീ​പ​ത്തെ പോ​സ്റ്റും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. ക​ട​യി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റി. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *