Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാ​ഗത്ത് വച്ച് സ്കൂട്ടറിൽ കാർ ഇടിച്ചു മാനത്തൂർ സ്വദേശി അഞ്ജു എബിക്ക് ( 43) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിനി അശ്വതിക്ക് ( 22) പരുക്കേറ്റു. 2 മണിയോടെ പൂവത്തിളപ്പിനു സമീപമായിരുന്നു അപകടം.

Accident Pala

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

Accident

വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കയ്യിൽ പാമ്പിന്റെ കടിയേറ്റ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30.യോടെയാണ് സംഭവം.

Accident

ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു

പാലാ :ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപാമായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു ( 37) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക .എസ്.നായർക്ക് ( 34) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ ( Read More…

Accident

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരുക്ക്

തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സാമഗ്രികള്‍ വെച്ചിരുന്നയിടത്താണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേർ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടുപ്പുരയിൽ ഇപ്പോളും പൊട്ടിത്തെറി തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ Read More…

Accident

കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രികൻ വൈക്കം സ്വദേശി ഗോപകുമാർ ( 53 ) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണമ്മ ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.

Accident

രാമപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം : മരിച്ചത് കോട്ടയം ആനിക്കാട് സ്വദേശി

രാമപുരത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം ഉയരുന്നത്. അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Accident

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ‍ മരിച്ചു

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ‍ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ എൽദോസ് (11 ) സാജൻ (38 ) എലിസബത്ത് സിജോ ( 7 ) ജൂലിയറ്റ് (28) സോളി ( 39), ജ്യോതിഷ് (33),നിഹാര ജ്യോതിഷ് ( 2) , ഏദൻ സാജൻ ( 5) , ഷാലു ജ്യോതിഷ് (28) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. Read More…

Accident

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം. നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തില്‍ Read More…