Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശി കെ. ആർ. സജിക്ക് ( 55 ) പരുക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശികളായ ടി.ജെ രാജേഷ് ( 49 ) ബിജു ടി.ജി (49 ) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം . ബൈക്ക് ലോറിയുടെ Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രാമപുരം സ്വദേശികളായ ജിജോ ജോർജ് ( 27 ) ആൽബിൻ ബെന്നി (28 ) എന്നിവർക്ക് പരുക്കേറ്റു. പുലർച്ചെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അനൂപ് വി ജയന് (28 ) പരുക്കേറ്റു. പുലർച്ചയായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കൂടി നടക്കുന്നതിനിടെ കാർ ഇടിച്ചു കൊടുങ്ങൂർ സ്വദേശി ജോസഫ് ആന്റണിക്ക് ( 75) പരുക്കേറ്റു. രാവിലെ 10 മണിയോടെ ദേശീയപാതയിൽ കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കും മിനിവാനും കൂട്ടിയിടിച്ച് നെല്ലിക്കുന്ന് സ്വദേശി സിറിൾ കുര്യാക്കോസിന് ( 43) പരുക്കേറ്റു. കരിമ്പാനി ഭാ​ഗത്ത് വച്ച് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി ജിതിന് Read More…

Accident

കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു

മോനിപ്പള്ളിയിൽ കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് ഖാന് ( 28) പരുക്കേറ്റു. അർധരാത്രിയിലായിരുന്നു അപകടം. കുറ്റില്ലത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കുമ്പാനി സ്വദേശി വിഷ്ണു.എസിന് (29) പരുക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ച് ടാങ്കർ ലോറി പോസ്റ്റിൽ ഇടിച്ച് ടാങ്കർ ലോറി ഡ്രൈവർ കടപ്ലാമറ്റം സ്വദേശി അനീഷ് ജേക്കബിന് ( 38) പരുക്കേറ്റു. ഇന്നു പുലർച്ചെ 12.30യോടെയായിരുന്നു അപകടം. രാമപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി സജി എബ്രഹാമിന് ( 53) പരുക്കേറ്റു.അർധരാത്രിയിലായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബെൻ Read More…

Accident

കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു; ആർക്കും പരിക്കില്ല, സംഭവം കോട്ടയത്ത്

മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ ഉല്ലാസയാത്ര ബസ് ആണ് കത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. ബസ് പൂർണമായും കത്തിനശിക്കുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി Read More…

Accident

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇൗരാറ്റുപേട്ട സ്വദേശികളായ അഭിഷേക് ദാനിയൽ ഫിലിപ്പ് ( 28), അഡലെൻ (16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മണർകാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കൊടുങ്ങൂർ ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് വാഴൂർ സ്വദേശി വി.ആർ.പ്രകാശിന് ( 60) പരുക്കേറ്റു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കയ്യൂരി ഭാ​ഗത്ത് കാർ നിയന്ത്രണം Read More…

Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ അറുനൂറ്റിമം​ഗംലം സ്വദേശി ജെൻസി അലക്സ് ( 42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് ( 65), ത്രേസ്യാമ്മ ജെയിംസ് ( 63) , ജെൻസ് ഷൈജു (29) ഇവാൻ ഷൈജു ( 4 മാസം) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെ മരങ്ങാട്ടുപള്ളി ആണ്ടൂർ റൂട്ടിലായിരുന്നു അപകടം.

Accident

ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിലെ രണ്ട് കോച്ചുകൾക്ക് തീപ്പിടിച്ചു; ഒരുമരണം; അപകടം ആന്ധ്രയിൽ

ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം. ഒരാൾ മരിച്ചു. കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ ആണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപമാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. B1, M1 കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ‌ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി കത്തി Read More…