പാലാ: കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ ചാത്തൻതറ സ്വദേശികൾ ഷാജി മോൻ (44) ആൽബിൻ (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുക്കൂട്ടുതറ – പമ്പ റൂട്ടിലായിരുന്നു അപകSo
Accident
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം.
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചെത്തിമറ്റം സ്വദേശി ജോണിയെ (36) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ചെമ്പിളാവ് പാലം ഭാഗത്തു വച്ചായിരുന്നു അപകടം.
ഇല്ലിക്കൽകല്ല് കാണാനെത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൽജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. കൊച്ചിയിലെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
ഗൂഗിൾ മാപ്പ് ചതിച്ചു: ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു
കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികളായ 3 പേർക്ക് പരുക്ക്
കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ തീക്കോയി സ്വദേശികളായ അതുൽ (18), മാർട്ടിൻ (16) ,സാൻ്റോ ജോസ് ( 16 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 2 മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്
മണിമല: ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ടി.സി.ജോസഫിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.30യോടെ മണിമല കറിക്കാട്ടൂർ ഭാഗത്തു വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
മുണ്ടക്കയം : ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. പരുക്കേറ്റ മുണ്ടക്കയം 35 -ാം മൈൽ സ്വദേശി മനുവിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാത്രി 9 മണിയോടെ ദേശീയ പാതയിൽ 35-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി. മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം.
കമ്പംമേട്ടിൽ കാറിനുള്ളിൽ 3 പേർ മരിച്ചനിലയിൽ; വാഹനം കോട്ടയം രജിസ്ട്രേഷനിലേത്
തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൃതദേഹങ്ങൾ. മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയുമാണ് മൃതദേഹം. കോട്ടയം രജിസ്ട്രേഷനിൽ ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌തതയിൽ ഉള്ളതാണ് വാഹനം. തമിഴ്നാട് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വാഹനം നാട്ടുകാർ കണ്ടെത്തിയത്. കമ്പത്തിന് സമീപം ഒരു തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. നാട്ടുകാർ പരിശോധിച്ചപ്പോൾ വാഹനം ലോക്ക് ചെയ്‌ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.