തീക്കോയി: ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഒന്നരയോടെ മേലടുക്കത്തിന് സമീപമാണ് അപകമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈ ഓടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ ഇറക്കം ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല. Read More…
Accident
നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം
പാലാ: നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് കുടുംബാംഗങ്ങളായ 5 പേർക്ക് പരുക്ക്.ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യൻ ( 27), അരുൺ (27) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ 2 മണിയോടെ പൊൻകുന്നം – പാലാ റൂട്ടിൽ പൈകയ്ക്ക് സമീപമായിരുന്നു അപകടം. കുമളിയിൽ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ എസ്. എൻ . പുരം സ്വദേശി സുരേഷ് കുമാറിനെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പാമ്പാടി ടൗണിൽ വച്ചായിരുന്നു അപകടം.
നടന്നു പോകുന്നതിനിടെ കാർ ഇടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്
പാലാ : നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പൂവരണി ഭാഗത്ത് വച്ചായിരുന്നു അപകടം. കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
കാറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി സിബിച്ചനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30യോടെ കൊഴുവനാൽ ചേർപ്പുങ്കൽ റൂട്ടിൽ ഇളപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.
ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18 ) ആണ് അപകടത്തിൽ മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഓട്ടോറിക്ഷ മറിഞ്ഞ് 4 കന്യാസ്ത്രീകൾക്ക് പരുക്ക്
പാലാ :അമിത വേഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോയിൽ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാഗത്തെ കോൺവന്റിലെ 4 കന്യാസ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.
അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു
അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സുരേന്ദ്രനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10. 30 യോടെ വണ്ടൻ പതാൽ ഭാഗത്ത് വച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയതായി പറയപ്പെടുന്നു. സുരേന്ദ്രന് തലയ്ക്കാണ് പരുക്കേറ്റത്.
ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾക്ക് പരുക്ക്
പശു റോഡിൽ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പരുക്കേറ്റ പീരുമേട് സ്വദേശി പ്രകാശിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 യോടെ കോട്ടയം – കുമളി ദേശീയ പാതയിൽ പീരുമേടിന് സമീപത്തു വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം സമാന രീതിയിൽ മുണ്ടക്കയത്തു വച്ചും പശു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു.