Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കോഴിക്കോട് സ്വദേശികളായ സഹാന ( 25), അനന്ദു ( 21) എന്നിവർക്കു പരുക്കേറ്റു. ഇന്നു പുലർച്ചെ മരങ്ങാട്ടുപള്ളി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മൂന്നം​ഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വൈക്കം ചെമ്മണ്ണാറിൽ വച്ച് തെരുവ്‌നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ചെമ്മണ്ണാർ സ്വദേശി അഖിൽ സാബുവിനു (25 Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ കുറവിലങ്ങാട് സ്വദേശി ബിബിൻ ജോസഫിന് ( 35) പരുക്കേറ്റു. ഇന്ന് പുലർച്ചെ മരങ്ങാട്ടുപള്ളിയിൽ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച്ച രാത്രി കിഴപറയാറിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുരിക്കുംപുഴ സ്വദേശി ടി.ലൂക്കോസിനു ( 54) പരുക്കേറ്റു.

Accident

ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്

പാലാ: ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.

Accident

ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

പാലാ : മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരു ണാന്ത്യം. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തിൽ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29) ആണ് മരിച്ചത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു അമലിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ നീലൂർ സ്വദേശി ഗൗതമിനെ (22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ : വെള്ളിയാഴ്ച്ച രാത്രിയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു പൈങ്ങോട്ടൂർ സ്വദേശി സിബി ജോസഫിന് ( 52) പരുക്കേറ്റു. അന്ത്യാളം അമ്പലത്തിനു സമീപത്തു വച്ച് വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അപകടം. സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പുലിയന്നൂർ സ്വദേശി ജിതിന് (34) പരുക്കേറ്റു. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കുകൾ കൂട്ടിയിടിച്ചു കുമളി സ്വദേശി അർ​ജുൻ ലാൽജിക്ക് ( Read More…

Accident

സ്കൂൾ ബസ് അപകടം: 25 വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അതിവേഗ പരിചരണം

ഈരാറ്റുപേട്ടയിൽ നടന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട 25 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും അതിവേഗ ചികിത്സയ്ക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു. പരിക്കുകളോടെ സൺറൈസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചേർന്നവരെ ട്രോമാ കെയർ ടീം സമയോചിതമായി പരിചരിച്ചു. എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്താൽ അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും അതിവേഗം സുരക്ഷിതമാക്കുവാനും സാധിച്ചു. അത്യാധുനിക ചികിസാ സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന Read More…

Accident

റിക്കവറി വാൻ അപകടത്തിൽപെട്ട് 2 പേർക്ക് പരുക്ക്

മൂന്നിലവ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നു നിയന്ത്രണം വിട്ട റിക്കവറി വാൻ ഇറക്കത്തിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ചങ്ങനാശേരി സ്വദേശി കുട്ടപ്പൻ ( 68), വാൻ ​ഡ്രൈവർ കട്ടപ്പന സ്വദേശി സാം ( 36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി മൂന്നിലവ് വെള്ളറയ്ക്ക് സമീപമായിരുന്നു അപകടം.

Accident

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഭരണങ്ങാനം സ്വദേശി പ്രവീണിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 8 മണിയോടെ ചേർപ്പുങ്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Accident

ബൈക്കുകൾ കൂട്ടിയിടിച്ചു യുവാക്കൾക്ക് പരുക്ക്

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ആൽവിൻ.കെ.മാനുവൽ (22), മൈങ്കണ്ടം സ്വദേശി ജോജിൻ തോമസ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി പാലാ – കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്തിനു സമീപമായിരുന്നു അപകടം.