കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ Read More…
Accident
3 കാർ അപകടങ്ങളിലായി 3 പേർക്ക് പരുക്ക്
പാലാ: വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 ) പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ ( 36) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം. രാമപുരത്തിന് സമീപത്തു വച്ച് കാർ മതിലിൽ ഇടിച്ചു മറ്റൊരു അപകടത്തിൽ ചിറക്കടവ് സ്വദേശിനി Read More…
വിവിധ അപകടങ്ങളിൽ 3 കുട്ടികൾ അടക്കം 5 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിണ്ണാക്കനാട് ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ (9) അൻവിൻ ജൂബിൻ ( 7) ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ ( 10) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി അനൂപിന്( 35) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പ് ഭാഗത്ത് വച്ച് സ്കൂട്ടറിൽ കാർ ഇടിച്ചു മാനത്തൂർ സ്വദേശി അഞ്ജു എബിക്ക് ( 43) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിനി അശ്വതിക്ക് ( 22) പരുക്കേറ്റു. 2 മണിയോടെ പൂവത്തിളപ്പിനു സമീപമായിരുന്നു അപകടം.
പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു
പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.
വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു
പാലാ: മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കയ്യിൽ പാമ്പിന്റെ കടിയേറ്റ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30.യോടെയാണ് സംഭവം.
ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു
പാലാ :ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപാമായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു ( 37) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക .എസ്.നായർക്ക് ( 34) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ ഇടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട് മിനി പിക്കപ്പ് വാൻ മറിഞ്ഞു പത്തനംതിട്ട സ്വദേശി ബിജിൻ ( Read More…
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരുക്ക്
തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. തൃശൂര്‍ മുണ്ടത്തിക്കോടാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന സാമഗ്രികള്‍ വെച്ചിരുന്നയിടത്താണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേർ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടുപ്പുരയിൽ ഇപ്പോളും പൊട്ടിത്തെറി തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ Read More…
കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രികൻ വൈക്കം സ്വദേശി ഗോപകുമാർ ( 53 ) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണമ്മ ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.






