Accident

പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം; അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതായി പരാതി

പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്‌സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടച്ചു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്.

ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേ സമയം, റിവേഴ്‌സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *