ചൂണ്ടച്ചേരി: ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ യുവജന ദിനാചരണം ലയൺസ് ക്ലബ് ഓഫ് പ്രവിത്താനവും പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജി എൻ എസ്.എസ് യൂണിറ്റും പാലാ ബ്ലഡ് ഫോറവും സംയുക്തമായിട്ട് ആചരിച്ചു.

കിസ്കോ – മരിയൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ്സും മെഗാ രക്തദാന ക്യാമ്പും നടത്തി.
കോളേജ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിയുടെ അധ്യക്ഷതയിൽ 118 ാം മത് തവണ രക്തം ദാനം ചെയ്തു കൊണ്ട് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ.ഷെറി കൃര്യൻ, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റ്റിൽവിൻ സാബു , പ്രവിത്താനം ലയൺസ് ക്ലബ്ബ് സെക്രട്ടറി റിജ അരീക്കാട്ട്, സെബാസ്റ്റ്യൻ തെക്കേക്കരോട്ട് , ജോർജ് കുന്നുംപുറം, മാത്യു തറേപ്പേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

രക്ത ദാന ക്യാമ്പിൽ 50 തിലധികം പേർ രക്തം ദാനം ചെയ്തു . രക്ത ദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും ആദ്യത്തെ രക്തദാനമായിരുന്നു എന്നതും ശ്രദ്ദേയമായി.