പൂഞ്ഞാർ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വിദ്യാർഥിനികൾക്കായി ഹരിത കേരളം മിഷന്റെയും കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ. ആനി ജൂലി ജോസഫ് സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. എം വി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.വിഷ്ണു പ്രസാദ് ഹരിത കേരളം മിഷൻ ഈരാറ്റുപേട്ട ബ്ലോക്ക് കോഡിനേറ്റർ വിഷയാവതരണം നടത്തി. ജെയ്നാ ജയിംസ് -ഹരിത Read More…
പൂഞ്ഞാർ :കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. വായനാ ദിനത്തോട് അനുബന്ധിച്ച് പുസ്തകം വായന മത്സരം നടത്തി. വായന മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ചുരുങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ വായനയുടെ മഹത്വം വിദ്യാർഥികളിലേക്ക് എത്തിക്കുവാനായി വിവിധ പരിപാടികൾ നടത്തി. സ്കൂളുകളിലേക്ക് ലൈബ്രററി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് “പുസ്തകത്തൊട്ടിൽ ” പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി “ജാലകം” എന്നീ പരിപാടികൾ ആരംഭിച്ചു.
ന്യായമായ ശമ്പള വർധനവിനും വിരമിക്കൽ ആനുകൂല്യത്തിനും വേണ്ടി കഴിഞ്ഞ 23 ദിവസമായി രാപ്പകൽ, തിരുവനതപുരത്ത്, സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ, തിരുവനന്തപുരത്തു സമരപന്തൽ സന്ദേർശിച്ചു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, പൂഞ്ഞാർ തെക്കേകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രാജമ്മ ഗോപിനാഥ്, പഞ്ചായത്ത് മെമ്പർമാരായ C K കുട്ടപ്പൻ, Read More…