ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാഗത്ത് വച്ചായിരുന്നു അപകടം.
Related Articles
നയനം പദ്ധതി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ പ്രത്യേക വിദ്യാഭ്യാസ പൊജക്ടായ ഫ്യൂച്ചർ സ്റ്റാറിൻ്റെ ആഭിമുഖ്യത്തിലുള്ള നയനം പദ്ധതി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂൾ കുട്ടികൾക്കും സൗജന്യമായി നേത്ര പരിശോധന നടത്തുന്ന പദ്ധതിയാണ് ഈരാറ്റുപേട്ട എമർജ് മെഡിക്കൽ കെയറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്നത്. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ മാനേജർ റവ.ഫാ. സിബി Read More…
ഗാന്ധി രക്തസാക്ഷി ദിനം ;ജാഗ്രതാ ദിനമായി ആചരിച്ചു
ഈരാറ്റുപേട്ട: ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ ജാഗ്രതാ ദിനമായി ആചരിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി. എച്ച്. ഹസീബ് ഉത്ഘാടനം ചെയ്തു. വി.എസ് ഹിലാൽ അദ്ധ്യഷത വഹിച്ചു. നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തിഫ് , ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, സുബൈർ വെള്ളാപള്ളിൽ, കെ. യു. സുൽത്താൻ എന്നിവ സംസാരിച്ചു.
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ സംഘടിപ്പിക്കുന്ന വിനോദയാത്ര ; ഏപ്രിൽ 28 ന്
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. കല്ലാർകുട്ടി ഡാം, SL പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob: 8589084284.