പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് ( 18) പരിക്കേറ്റു. രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം.
ഇന്നലെ രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ, കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ. ങ്കെ: ബിജുവിന് ( 55 ) പരുക്കേറ്റു . ഇന്നലെ വൈകിട്ട് കുമളി ആനവിലാസത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനവിലാസം സ്വദേശി ശ്രീനാഥിന് 25 ) പരുക്കേറ്റു.
ഇന്നലെ ആറുമാനൂരിൽ വച്ച് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ അയർക്കുന്നം സ്വദേശി അനിൽകുമാറിന് ( 54 ) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി കളത്തൂരിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കളത്തൂർ സ്വദേശി നോബിക്ക് (19) പരുക്കേറ്റു.




