Bharananganam

ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

ഭരണങ്ങാനം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സെലിൻ ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ഡയറക്ടർ ബോർഡ് അംഗവും ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവനുമായ പ്രൊഫ: റോയി തോമസ് കടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തും, സെക്രട്ടറി മനേഷ് കല്ലറക്കൽ, സിസ്റ്റർ റോസ് ഫ്രാൻസിസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയാണ് സ്കൂളിന് ഒരു വർഷത്തേക്ക് ദീപിക ദിനപത്രം സ്പോൺസർ ചെയ്തത്. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം 600ഓളം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *