പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേവർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു. ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: പി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ. Read More…
Author: Web Editor
പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന നിർദേശങ്ങളും കഴിഞ്ഞ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി
പാലാ: പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ. കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സൽപ്പേരാണ്.അത് മടക്കി കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് എൽഡിഎഫിന് നിർവഹിക്കുവാനുള്ളത്.പ്രാദേശിക വികസനം ഉറപ്പുവരുത്തുന്ന പദ്ധതികളിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ല. പ്രതിപക്ഷ എംഎൽഎമാരുടെ നിയോജകമണ്ഡലങ്ങളിൽ Read More…
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യ സമര സേനാനി
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയമസഭാമണ്ഡലത്തിലെ ഇടത്പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് സ്വാതന്ത്ര്യസേനാനിയായ കോരുത്തോട് സ്വദേശി മങ്കുഴിയിൽ രവീന്ദ്രൻ വൈദ്യർ. നൂറ് വയസ്സുകാരനായ രവീന്ദ്രൻ വൈദ്യർ ജില്ലയിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയാണ്.
കാഞ്ഞിരപ്പളളി മേരീക്വീൻസിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം ഒരുക്കുന്ന സൗജന്യ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മാർച്ച് 23, 24, 25 തീയ്യതികളിൽ ആശുപത്രിയിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, രജിസ്ട്രേഷൻ, ഡിജിറ്റൽ എക്സ് റേ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. പ്രോസ്റ്റേറ്റ് ലേസർ ചികിത്സ സൗകര്യവും ഉണ്ടാകും. കൂടാതെ ലാബ് പരിശോധനകൾ, സി ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിംഗ്, സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 Read More…
മാണി സി കാപ്പന്റെ വിജയത്തിന് വേണ്ടി അഭിഭാഷക സംഗമം സംഘടിപ്പിച്ചു
പാലാ : പാലാനിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ മാണിസി കാപ്പൻ എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അഭിഭാഷക സംഗമം സംഘടിപ്പിച്ചു. മുണ്ടുപാലം അഞ്ചേരി പവലിയനിലാണ് അഭിഭാഷക സംഗമം സംഘടിപ്പിച്ചത്. പാലാ നിയോജകമണ്ഡലത്തിലെ വോട്ടർമാരായ അഭിഭാഷകരാണ് കാപ്പന്റെ വിജയത്തിന് വേണ്ടി ഒത്തുചേർന്നത്. സ്ഥാനാർത്ഥി മാണി സി കാപ്പനും സംഗമത്തിൽ പങ്കെടുത്തു. അഭിഭാഷകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനങ്ങൾ നടത്തുവാനും, കുടുംബ കൂട്ടായ്മകൾ സംഘടിപ്പിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. യുഡിഎഫ് അധികാരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയും പാലായിൽ നിന്ന് Read More…
ചെറിയപെരുന്നാൾ ആശംസകളുമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ; ഈരാറ്റുപേട്ടയിൽ വിവിധ മസ്ജിദുകൾ സന്ദർശിച്ചു
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ചെറിയപെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ മസ്ജിദുകൾ സന്ദർശിച്ച് വിശ്വാസികളോട് ചെറിയപെരുന്നാൾ ആശംസകൾ നേർന്നു. നടക്കൽ സ്പോർട്ടിഗോ സ്പോർഴ്സ് സിറ്റി ഫുട്ബോൾ ടർഫിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, ചെറിയപെരുന്നാൾ സമൂഹത്തിൽ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന മഹത്തായ ആഘോഷമാണെന്ന് പറഞ്ഞു. “കഠിന വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും ശുദ്ധീകരിച്ച് ഒരു പുതിയ Read More…
മൂന്നാനിയിൽ ശുചിമുറി മാലിന്യ നിക്ഷേപം പതിവായി; നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് ജനവേദി ടിക്കായത്ത് മോഡൽ സമരത്തിന്
പാലാ: മൂന്നാനി ഗാന്ധിസ്ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പാലായിൽ ‘ടിക്കായത്ത് മോഡൽ’ സമരം നടത്തുമെന്ന് ജനവേദി അറിയിച്ചു. കർഷക പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകനേതാവായിരുന്ന മഹേന്ദ്ര സിംഗ് ടിക്കായത്തിൻ്റെ നേതൃത്വത്തിൽ പാർലെമെൻ്റിനു മുന്നിൽ കർഷകർ താത്കാലിക ശുചിമുറി സ്ഥാപിച്ച് സമരം നടത്തിയിരുന്നു. ഈ മാതൃകയിൽ പാലായിൽ സമരം സംഘടിപ്പിക്കാൻ അധികൃതർ നിർബ്ബന്ധിതമാക്കിയിരിക്കുകയാണ്. ഗാന്ധി സ്ക്വയറിനു സമീപം ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിട്ടു നാളുകളായി. മിക്കവാറും ദിവസം ടാങ്കർ ലോറികളിൽ മാലിന്യം Read More…
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്ന്, മാസപ്പിറ കണ്ടതിനാലാണ് നാളെ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുള്‍ നാസര്‍ഹയ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് Read More…
കായിക പരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും ഇന്നത്തെ സമൂഹത്തിന് ആവശ്യകതയാണ്: ആൻറണി കടപ്ലാക്കൽ
കൂട്ടിക്കൽ: സെൻറ് ജോർജ് ഹൈസ്കൂളിലെ കായികതാരങ്ങൾക്ക് വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ സൗജന്യമായി വാഴവിത്തുകൾ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ തന്നെ മികച്ച കായിക പാരമ്പര്യം നിലനിർത്തിക്കൊണ്ടുപോകുന്ന സ്കൂളാണ് സെന്റ് ജോർജ് ഹൈസ്കൂൾ. തുടർച്ചയായ വർഷങ്ങളിൽ വിവിധ ഇനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂളാണ്. കൃഷിയിലും മികച്ച നേട്ടം ഈ കായികതാരങ്ങൾ നേടണമെന്ന് ഉദ്ദേശ ലക്ഷ്യത്തോടുകൂടിയും,കൃഷി സ്വയം പര്യാപ്തതയും ലക്ഷ്യം വച്ചാണ് വാഴവിത്ത് വിതരണം ചെയ്തത്. കായിക അധ്യാപകൻ ദേവസ്യാച്ചൻ പുളിക്കൽ കായിക പരിശീലനത്തിനും കൃഷി പരിശീലനത്തിനും Read More…
ജോസഫ് നാമധാരികൾക്ക് ആശംസകളുമായി ജോസ്.കെ.മാണി
പാലാ: തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാൾ ദിനമായ ഇന്ന് രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ പോയി തിരുകർമ്മങ്ങളിൽ പങ്കെടുത്ത് ജോസഫ് നാമധാരിയായ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിനും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനും മറ്റ് വൈദികർക്കും നാമ ഹേതുക തിരുനാളിന്റെ മംഗളങ്ങൾ ബിഷപ്പ് ഹൗസിലെത്തി ആശംസിച്ചു. കുടക്കച്ചിറ, നീലൂർ പള്ളികളിലും നടന്ന ഊട്ടു നേർച്ചയിലും പങ്കെടുത്തു.











