Accident

കാറുകൾ കൂട്ടിയിടിച്ച് അപകടം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങൾ ഷിബു വർഗീസ് ( 54 ) ബിന്ദു തോമസ് ( 53 ) ഡയാന ഫിലിപ്പ് (21 ) നിയ ഷിബു ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റൂട്ടിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം.

Pala

ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം : സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി

സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ഇന്നലെ (വ്യാഴാഴ്ച) ചേർന്ന യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി) വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന/താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളെ ധ്വംസിക്കുന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ഇത് മാനേജരുടെ നിയമാനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി. Read More…

Blog Kottayam

എഐഎസ്എഫ് – എഐവൈഎഫ് നൈറ്റ് മാര്‍ച്ച്

കോട്ടയം: നീറ്റ്-സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്ദര്‍മന്തറില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും നടത്തുന്ന സമരത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് എഐഎസ്എഫ് എഐവൈഎഫ് നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കിയിരിക്കുന്നു. പരീക്ഷ രണ്ടാമത് നടത്തിയതുകൊണ്ട് യഥാര്‍ത്ഥ പ്രശ്നം അവസാനിക്കുന്നില്ല.കഴിഞ്ഞ നാല് Read More…

Blog

Sensible Medical insurance Preparations

ghstbuyer 2307 Mandating this type of extremely important health and fitness benefits guarantees complete coverage for those and you may household, dealing with the diverse health care requires. These types of benefits tend to be emergency characteristics, maternity and you may newborn proper care, psychological state and you can compound fool around with sickness features, Read More…

General

ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും Read More…