ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18 ) ആണ് അപകടത്തിൽ മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
Author: Web Editor
വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിലെ പരിസ്ഥിതി ദിനാചരണം
വേഴാങ്ങാനം: ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന സന്ദേശത്തിൽ ഊന്നി വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിൽ 2024 ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ദിനാചരണം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. സലിൻ പി. ആർ. ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിൻ്റെ ഇന്നത്തെ ആവശ്യകതയെ മുൻനിർത്തി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വാർഡ് തലത്തിൽ നടത്തപ്പെട്ട ഫലവൃക്ഷതൈ നടീൽ യജ്ഞത്തിന് വേഴാങ്ങാനം സ്കൂൾ വേദിയായി. കുട്ടികൾ പ്രകൃതി സംരക്ഷണത്തിൻ്റെ Read More…
പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.എസ്. എം.ഡി.സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 560 രൂപ വർധിച്ച് സ്വർണവില വീണ്ടും 53,000 കടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു Read More…
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം
ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാഗത്ത് വച്ചായിരുന്നു അപകടം.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ( ജൂൺ 5) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി
പാലാ സെന്റ് തോമസ് കോളേജിലെ എൻ എസ് എസ് യുണിറ്റും, മാഞ്ഞൂർ ലയൺസ് ക്ലബ്ബും ചേർന്ന് പുലിയന്നൂർ ആശ്രമം എൽ പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണങ്ങളുടെ വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ സ്ക്കൂൾ എച്ച്. എം. ശ്രീമതി റാണി എലിസബത്ത് അദ്ധ്യക്ഷ പദവി അലങ്കരിക്കുകയും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ ശ്രീ. സിബിമാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളേജിലെ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന് തറക്കല്ലിട്ടു
പാലാ: കാൻസർ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ തറക്കല്ലിടീൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ചികിത്സ സൗകര്യങ്ങൾ നാട്ടിലെ സാധാരണക്കാർക്കും ലഭ്യമാക്കുന്ന വിധത്തിലാണ് കാൻസർ റിസർച്ച് സെന്റർ വിഭാവനം ചെയ്തിരിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നാടിന്റെ ആരോഗ്യരംഗത്തിന് പുതിയ നാഴികകല്ലായി കാൻസർ റിസർച്ച് സെൻ്റർ മാറുമെന്നും ബിഷപ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി Read More…
വാകേഴ്സ് ക്ലബ്ബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഈരാറ്റുപേട്ട : വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകളിലെ തൊണ്ണൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി.1200 മുതൽ 1500 രൂപാ വരെ ഓരോന്നിനും വിലവരുന്ന കിറ്റ്കളാണ് നൽകിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുഹാന ജിയാസ്,വാകേഴ്സ് ക്ലബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ എന്നിവരിൽ നിന്നും ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള കിറ്റ്കൾ ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ Read More…
ഓട്ടോറിക്ഷ മറിഞ്ഞ് 4 കന്യാസ്ത്രീകൾക്ക് പരുക്ക്
പാലാ :അമിത വേഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോയിൽ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാഗത്തെ കോൺവന്റിലെ 4 കന്യാസ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.











