Erattupetta

പൂഞ്ഞാർ സംഭവം അപലപനീയം ; ഈരാറ്റുപേട്ട നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം

ഈരാറ്റുപേട്ട: വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിലെ എതാനും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ നഗരസഭ Read More…

Kanjirappally

കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിന് 3.70 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിൽപുതിയ കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 26) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും. നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമാണം Read More…

Poonjar

പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എസന്ദർശിച്ചു

പൂഞ്ഞാർ: വാഹനം ഇടിപ്പിച്ച് വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിററ്റി ആശുപത്രിയിൽ എത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. ഈ അക്രമവുമായി ബന്ധപ്പെട്ട് മിക്ക പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു പോകുന്നുണ്ട്. അക്രമം കാട്ടിയവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്. മേലിൽ ഇത്തരം സംഭവങ്ങൾ Read More…

General

അരീക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ 08:15 മുതൽ അരീക്കര സെന്റ് റോക്കീസ് സ്കൂൾ ൽ ആരംഭിക്കുന്നതാണ്. മോനിപള്ളി ആശുപത്രിയിൽ നിന്നും 25 ജീവനക്കാർ അടങ്ങുന്ന ടീം ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ എത്തിച്ചേരുന്നത്. ശിശുരോഗ വിഭാഗം, ഓർത്തോ വിഭാഗം,ജനറൽ മെഡിസിൻ എന്നീ പരിശോധന വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.ഷുഗർ Read More…

Poonjar

ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാര്‍സഭ

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ Read More…

General

ഷോൺ ജോർജ് കക്ഷി ചേരുന്നതിന് അപേക്ഷ നൽകി

എസ്.എഫ്.ഐ.ഒ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) നൽകിയ ഹർജിയിൽ കക്ഷിചേരാൻ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് കെ.എസ്.ഐ.ഡി.സി. ബഹു. ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കോടതി അത് അനുവദിച്ചില്ല. തുടർന്ന് കോടതി കെ.എസ്.ഐ.ഡി.സിയുടെ വാദം വിശദമായി കേൾക്കുകയും ഫെബ്രുവരി 26 (തിങ്കൾ)- ലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.

Erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം,വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമ ക്ലാസ്, പാലാ അഡാർട്ട് സംഘടിപ്പിച്ച ചിത്രപ്രദർശനം, സലിം കളത്തിപ്പടി അവതരിപ്പിച്ച ‘കുടമാറ്റം’ ലഹരിവിരുദ്ധ ഏകാഭിനയ നാടകം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. കോളേജിലെ എൻ എസ് എസ് യൂണിറ്റും,ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉത്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എ .എ Read More…

Erattupetta

ആം ആദ്മി പാർട്ടി നവരാഷ്ട്രീയ സന്ദേശ യാത്ര ഇന്ന്

ഈരാറ്റുപേട്ട: ആം ആദ്‌മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎപി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കപ്പറമ്പിൽ നയിക്കുന്ന നവരാഷ്ട്രീയ സന്ദേശയാത്ര ഇന്ന് രവിലെ 9 ന് പൂഞ്ഞാറിൽ ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലത്തിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ ചേരുന്ന സമാപന സമ്മേളനം എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജ് റോഡിൽ Read More…

Aruvithura

പോഷകാഹാരവും ഭക്ഷണ ക്രമീകരണവും’; ബോധവൽക്കരണ സെമിനാർ

അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി പോഷകാഹാരവും ഭക്ഷണക്രമീകരണവും’ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡിപ്പാർട്മെന്റ് മേധാവി മിനി മൈക്കിൾ നിർവഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് വിഭാഗം ഡിഇഎംഒ ജെയിംസ് സി.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് ജേക്കബ് ആശംസകൾ അറിയിച്ചു. ബോധവൽക്കരണ ക്ലാസുകൾ ഡയറ്റീഷ്യൻ സന്ധ്യ രാജു, രെഞ്ചുമോൾ പി.വി. തുടങ്ങിയവർ നയിച്ചു.

Pala

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് തോമസ് ചാഴിക്കാടൻ എം. പി

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണ്. അക്രമികൾക്കെതിരെ കർശന നടപടി വേണം. പള്ളി മുറ്റത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തിനാണ് വൈദികനെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം. പരുക്കേറ്റ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദീകനെ തോമസ് ചാഴികാടൻ എം പി സന്ദർശിച്ചു.