ചേർപ്പുങ്കൽ :എസ് എം വൈ എം ചേർപ്പുങ്കൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് ഉന്നയിച്ച് നടത്തപ്പെട്ട ഏകദിന ഉപവാസ സമരം ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്തു. ചേർപ്പുങ്കൽ പള്ളി കവലയിൽ പാലത്തിന് സമീപമാണ് ഉപവാസ സമരം നടത്തപ്പെട്ടത്. ചേർപ്പുങ്കൽ ഫൊറോനാ പ്രസിഡന്റ് Anson P. Tom ന്റെ നേതൃത്വത്തിൽജോസ്മോൻ മൂഴൂർ, അബിൻ മൂഴൂർ, ജോർജ്കുട്ടി ചേർപ്പുങ്കൽ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു. ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ Read More…
Author: Web Editor
പാറമട കുടിവെള്ള പദ്ധതി സമർപ്പിച്ചു
പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അനുവദിച്ച 9 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായി അനുവദിച്ച 4 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിൽ നടപ്പിലാക്കിയ പാറമട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ Read More…
കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു Read More…
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഹരിത സ്ഥാപനം പ്രഖ്യാപനം
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നവകേരളം കർമ്മ പദ്ധതി 2ഭാഗമായി ഹരിത കേരളം മിഷന്റെ ഹരിത സ്ഥാപന പ്രഖ്യാപനവും,അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം വിതരണവും നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ K. M അർഹരായ സ്ഥാപനങ്ങൾക്ക് അനുമോദനപത്രം കൈമാറി. ഉഴവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗവണ്മെന്റ് ആയുർവേദ ആശുപത്രി, N. S. S ഗവണ്മെന്റ് L. P സ്കൂൾ, മോനിപ്പിള്ളി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി എന്നീ സ്ഥാപങ്ങൾക്കാണ് മാലിന്യ സംസ്‌കരണ, ജല സംരക്ഷണ, ഊർജ്ജ സംരക്ഷണ, കൃഷി Read More…
സംസ്ഥാനത്തെ റബർ സബ്‌സിഡി 180 രൂപയാക്കി വർധിപ്പിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന് 180 രൂപയായി വർധിപ്പിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്. രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത് റബർ വില തകർച്ചയ്‌ക്കു കാരണമാകുന്ന നയസമീപനമാണു കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലും എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ചു റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. Read More…
സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 30 വരെ നൽകാം
കോട്ടയം: 2023-24 അധ്യയനവർഷത്തിലെ പൊതുപ്രവേശനപരീക്ഷയിൽ മെറിറ്റിൽ അഡ്മിഷൻ നേടി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 30 വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും വെബ്സൈറ്റായ kmtwwfb.org – ൽനിന്നും ലഭിക്കും. അതോടൊപ്പം ക്ഷേമനിധി കുടിശ്ശികയുള്ള അംഗങ്ങൾക്ക് മാർച്ച് 30 വരെ കുടിശിക അടക്കാമെന്നും അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു. ഫോൺ Read More…
സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻറെയും തൊടുപുഴ അൽഅസർ ദന്തൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് 18.3.24 തിങ്കൾ 10:30 am മുതൽ 1.30 pm വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് 30% ഇളവിൽ ചികിത്സ ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. Treatments given at camp: dental cleaning, temporary restoration, simple extraction, screening of dental diseases
വരിയ്ക്കാനിക്കൽ വി.ഡി.ഫിലിപ്പ് നിര്യാതനായി
വേലത്തുശ്ശേരി : വരിയ്ക്കാനിക്കൽ വി ഡി ഫിലിപ്പ് (കുഞ്ഞുകുട്ടി) (81) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (16/03/2024) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മലയോര മേഖലയുടെ വികസനത്തിന് തോമസ് ചാഴികാടൻ എംപിയുടെ പങ്ക് നിസ്തുലം
കോട്ടയം ജില്ലയുടെ ഹൈറേഞ്ച് മേഖലയായ മേലുകാവ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ വികസനത്തിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രവർത്തനം വളരെ വിലപ്പെട്ടതാണെന്ന് ഇടതുപക്ഷ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു വിലയിരുത്തി. മേലുകാവ് പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംപി ഫണ്ട് പൂർണ്ണമായും വിനിയോഗിച്ചത് മാത്രമല്ല, പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് വികസിപ്പിച്ചത് തോമസ് ചാഴികാടനാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും, ഭിന്നശേഷി സഹായരംഗത്തും സമാനതകൾ ഇല്ലാത്ത സേവനമാണ് Read More…
തിടനാട് പള്ളിച്ചപ്പാത്തിൽ പുതിയ ചെക്ക് ഡാം കം ബ്രിഡ്ജിന് 1.90 കോടി അനുവദിച്ചു
ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും, തിടനാട് -ഭരണങ്ങാനം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിടനാട് പള്ളിപ്പടി- പടിഞ്ഞാറെ കുരിശ് ലിങ്ക് റോഡിൽ ചിറ്റാറിന് കുറുകെയുള്ള പള്ളിച്ചപ്പാത്ത് പൊളിച്ചു നീക്കി പകരം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിലുള്ള പള്ളിച്ചപ്പാത്ത് കാലപ്പഴക്കവും, മുൻ വർഷങ്ങളിലെ പ്രളയവും മൂലം ജീർണാവസ്ഥയിൽ ആയിരുന്നതും കൂടാതെ Read More…











