കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ യുവ കർഷകനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര ഗവണ്മെന്റ് കർഷകർക്ക് കഴിഞ്ഞ 10 വർഷമായി നൽകിയ വാഗ്ദാനങ്ങൾ പലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി. ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച സമരം പ്രൊഫ .എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ് ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ Read More…
Author: Web Editor
പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: തോമസ് ചാഴികാടന്‍ എംപി
കടുത്തുരുത്തി: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി – കല്ലറ റോഡിലെ മേല്‍പ്പാലം. ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി Read More…
മാരക ലഹരിയില്‍ മാനസികനില നഷ്ടപ്പെട്ടവരെ നിയന്ത്രിക്കണം
പാലാ: മാരക ലഹരിയില്‍ മാനസിക നില നഷ്ടപ്പെട്ട് തിമിര്‍ത്താടുന്ന തലമുറയെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസിഡന്റ് പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു. ലഹരിയുടെ മാസ്മരികതയില്‍ പരിസരബോധവും, മാനസിക നിലയും തകരാറിലാകുന്ന ഇളംതലമുറയും, യുവതലമുറയും നാടിന് തുടരെ ഭീഷണിയാകുകയാണ്. ഇതിനെ കുട്ടിക്കളിയെന്ന് പറഞ്ഞ് തള്ളാനാവില്ല. പേക്കൂത്തുകള്‍ക്ക് ധൈര്യം പകരാന്‍ മാരക ലഹരിയെക്കൂട്ടുപിടിക്കുകയാണിവര്‍. റവന്യു-എക്‌സൈസ്-പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും നിരന്തര പരിശോധനകള്‍ നടത്തുകയും വേണം. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ സ്വീകരിച്ച അതേ Read More…
പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ-ഈന്തുംപള്ളി, പ്ലാപ്പള്ളി-കൂട്ടിക്കൽ റോഡ് ഉദ്ഘാടനം നടന്നു
കുന്നോന്നി: പ്രകൃതിക്ഷോഭത്തിൽ തകർന്ന ആലുംതറ – ഈന്തും പള്ളി- കൂട്ടിക്കൽ റോഡ് പുനർ നിർമ്മിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയും മുണ്ടുപാലം,പഞ്ചായത്ത് മെമ്പർമാരായ ബീന മധു മോൻ, മിനിമോൾ ബിജു, നിഷ സാനു , കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, റോയ് വിളക്കുന്നേൽ, ജോസ് വടകര,ജോണി മുണ്ടാട്ട്, രഘു അമ്പലത്തിനാക്കുന്നേൽ, സിബി Read More…
കേരള ജനപക്ഷം – ബിജെപി ലയനം : നാളെ തിരുവനന്തപുരത്ത്
കേരള ജനപക്ഷം (സെക്യുലർ) ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ (27/2/24) തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി,ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട, പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ സ്വകാര്യ ബാങ്ക് മാനേജർ മുത്തോലി സ്വദേശി ജോർജ് ഫ്രാൻസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്കു പോകുന്ന വഴി ചെമ്പിളാവിനു സമീപമായിരുന്നു അപകടം.
പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി
വെയിൽകാണാംപാറ: പുത്തൻവീട്ടിൽ പി സി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ (27-02-2024) ഉച്ചകഴിഞ്ഞ് 02.30ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. വിലങ്ങാട് ചൂരപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.സി.തോമസ്. മക്കൾ: സിസ്റ്റർ ടേസില തോമസ് (റെയ്പുർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി. തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് പനയ്ക്കകുഴി (തിടനാട്), Read More…
ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
കുറവിലങ്ങാട് : ഇന്ത്യയുടെ ദേശീയതയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഇന്ത്യൻ ജനതയുടെ ആവശ്യമാണ്. ഇതിനായി ഇന്ത്യൻ സമൂഹം ഒന്നിച്ച് നിൽക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെയുള്ളവർ വിശ്വാസ സംരക്ഷണ അവകാശത്തിന് എതിരെയാണ് നിലകൊള്ളുന്നത്. വ്യക്തിപരമായ വിശ്വാസം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രവർത്തിക്കും. ഭരണഘടനയെ സംരക്ഷിക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കൂട്ടി ചേർത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read More…
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം; അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
പൂഞ്ഞാർ: പൂഞ്ഞാർ പള്ളി അങ്കണത്തിലേക്ക് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടന്നപ്പോൾ തടയാൻ ശ്രമിച്ച അസിസ്റ്റന്റ് വികാരിയെ അപകടപ്പെടുത്താൻ ശ്രമിച്ചതിലും ആരാധനാലയവും പരിസരവും അസ്വസ്ഥ മേഖലയാക്കിയതിലും കേരള കോൺഗ്രസ് ( എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പ്രതിഷേധം രേഖപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായും, ജാതി,മത, വർണ്ണ ചിന്തകൾക്കപ്പുറമായും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നുംഅവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഭംഗം വരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. പോലീസും സഭാ സമൂഹവും ജാഗ്രത Read More…
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്‌ത്രക്രിയയും
മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഡോ. ഉമ്മൻസ് Eye hospital & Microsurgery സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ നൂറു കണക്കിന് ആളുകളുടെ നേത്ര പരിശോധന നടത്തുകയും നിരവധി നേത്ര രോഗികളെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടൊപ്പം നടത്തിയ സൗജന്യ പ്രമേഹ രോഗ പരിശോധനയ്ക്കും പ്രമേഹ ബോധവത്കരണ സെമിനാറിനും Read More…











