പാലാ: വലവൂർ വേരനാക്കുന്നേൽ ജോസഫി (കുഞ്ഞേപ്പ് – 95) നും സഹധർമ്മണി അന്നക്കുട്ടി (94) ക്കും ഇന്ന് വിവാഹത്തിൻ്റെ 75-ാം വാർഷികം.1949 ജനു. 25 നായിരുന്നു ഇടവക ദേവാലയമായിരുന്ന വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിയിൽ വച്ച് ജോസഫ് ചേട്ടൻ വയലാ ചന്ദ്രൻ കുന്നേൽ കുടുംബാംഗമായ കളമ്പനായിൽ അന്നക്കുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. മുഴുവൻ സമയ കർഷകനായിരുന്ന കുഞ്ഞേപ്പിന് തുണയായി കൃഷിയിടത്തിൽ എന്നും എപ്പോഴും അന്നക്കുട്ടിയുമുണ്ടായിരുന്നു. 95 തികഞ്ഞിട്ടും രാവിലെ തൻ്റെ കൃഷിയിടത്തിൽ സജീവമാണ് ജോസഫ് എന്ന കുഞ്ഞേപ്പ് ചേട്ടൻ.പ്രത്യേകിച്ച് Read More…
Author: Web Editor
നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു
മുണ്ടക്കയം : സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിലും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവിലും പ്രവർത്തിക്കുന്ന നവീകരിച്ച പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളും കാലപ്പഴക്കത്താൽ ജീർണാവസ്ഥ മൂലം പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. Read More…
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും വിപുലമായി ആഘോഷിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ തോമസ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. നിരവധി പരിമിതികൾക്കിടയിലും സ്കൂളിലെ പുതുമയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ ടി രാകേഷ് കെ എ എസ് നിർവഹിച്ചു. Read More…




