പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Author: Web Editor
കുന്നോന്നിയിലെത്തിയ ആൻ്റോ ആൻ്റണിയെ സ്വീകരിയ്ക്കാൻ വിഷുക്കണി പൂക്കളുമായി കുരുന്നുകൾ
കുന്നോന്നി : സ്വീകരണത്തിന് കൊഴുപ്പേകാൻ നാസിക്ക് ടോളുമായി കുന്നോന്നിയുടെ പ്രിയതാരങ്ങൾ. കോരി ച്ചൊരിയുന്ന മഴയത്തും യു. ഡി. എഫ് സാരഥി ആൻ്റോ ആൻ്റണിയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കുന്നോന്നി നിവാസികൾ. ഏറെ വൈകിയെത്തിയ ആൻ്റോ ആൻ്റണിയെ വിഷുക്കണി പൂക്കളുമായി സ്വീകരിയ്ക്കാൻ കുരുന്നുകളായ അഭിനയായും തംബുരുവുമെത്തി. മറ്റൊരു കൊച്ചു മിടുക്കനായ ഐവിൻ ഷാജി മുത്തം നല്കിയാണ് ആൻ്റോ ആൻ്റണിയെ സ്വീകരിച്ചത്. സ്വീകരണത്തിൽ വിൽസൻ്റെയും സിൻസൻ്റെയും നേതൃത്വത്തിലുള്ള നാസിക്ക് ടോൾ ശ്രദ്ധേയമായി.
നിയമപാലകരുടെ പേരിൽ തട്ടിപ്പ് ; ജാഗ്രത നിർദേശവുമായി കേരളാ പോലീസ്
പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് Read More…
ശബരിമല വിമാനത്താവളപദ്ധതി: ഏപ്രിൽ 15ന് എരുമേലിയിൽ പൊതു തെളിവെടുപ്പ്
ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ നടത്തുന്നു. പൊതു ജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, Read More…
സ്ഥാനാർഥികളുടെ ചെലവ്; കണക്ക് പരിശോധന തുടങ്ങി
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. ഏപ്രിൽ 11 വരെയുള്ള ചെലവുകണക്കാണ് ചെലവുനിരീക്ഷകൻ വിനോദ്കുമാർ, തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ പരിശോധന. മതിയായ ചെലവുരേഖകൾ ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാർഥിയായ പി. ചന്ദ്രബോസിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പു നിരീക്ഷണവിഭാഗം ഓരോ സ്ഥാനാർഥിയുടേയും തെരഞ്ഞെടുപ്പ് ചെലവ് ദിവസവും കണക്കാക്കുന്നുണ്ട്. ഇതനുസരിച്ച്ഷാഡോ ഒബ്‌സർവേഷൻ രജിസ്റ്റർ(എസ്.ഒ.ആർ) സൂക്ഷിക്കുന്നു. സ്ഥാനാർഥികളും Read More…
കാഞ്ഞിരപ്പള്ളിയിൽ 4.4ഗ്രാം MDMA യും 22 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളിയിൽ നിന്ന് 4.4ഗ്രാം MDMA യും 22 ഗ്രാം കഞ്ചാവും പിടികൂടികാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും പാർട്ടിയും നടത്തിയ റെയ്ഡിൽ ഇടക്കുന്നം സ്വദേശി മുഹമ്മദ് അസറുദീൻ എന്ന യുവാവിനെയാണ് മയക്കുമരുന്നുകളുമായി പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മനോജ് ടി ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സമീന്ദ്ര എസ്, സിവിൽ എക്‌സൈസ് ഓഫീസർ Read More…
ഇടതുപക്ഷത്തിന്റെ കള്ളപ്രചരണ വേലകൾക്ക് അന്ത്യം കുറിക്കാൻ യുഡിഎഫ് ചിഹ്നം ഓട്ടോറിക്ഷ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു : അഡ്വ.മോൻസ് ജോസഫ് എം എൽ എ
കോട്ടയം :ഇടതുപക്ഷത്തിന്റെ കള്ളപ്രചരണ വേലകൾക്ക് അന്ത്യം കുറിക്കാൻ യുഡിഎഫ് ചിഹ്നം ഓട്ടോറിക്ഷ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കടുത്തുരുത്തി നിയോജക മണ്ഡലം പര്യടനം കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ വഞ്ചിച്ച ചിഹ്നമാണ് ഇടതുപക്ഷത്തിനോടൊപ്പം ചേർന്നു നിൽക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. കള്ള പ്രചരണ വേലകൾ Read More…
ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കീഴമ്പാറ: കീഴമ്പാറ പി എം പി ബേക്കറിക്ക് സമീപം ടോറസും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് 8.15 ഓടെയാണ് അപകടം നടന്നത്. പാലാ മുത്തോലി പന്തത്തല വലിയപറമ്പിൽ ഷിജോ ജോസഫിന്റെ മകൻ വി.എസ്. ഇമ്മാനുവൽ (25) ആണ് മരിച്ചത്. ഇമ്മാനുവൽ സഞ്ചരിച്ച ബുള്ളറ്റ് തടിലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. യുവാവ് സംഭവം സ്ഥലത്തുതന്നെ മരിച്ചു. അമ്പാറ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മരിച്ച ഇമ്മാനുവൽ. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. Read More…
ഡോ:തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി
പത്തനംതിട്ട: പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കടപ്ര പഞ്ചായത്തിലെ പരുമല പാലച്ചുവട് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. നിരണം നെടുമ്പ്രം. പെരിങ്ങര. കുറ്റൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം രാത്രി എടക്കുന്നിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും അനുഗ്രഹിക്കുവാനും അഭിവാദ്യം അർപ്പിക്കുവാനും Read More…
കർഷക താല്പര്യം സംരക്ഷിക്കാൻ ആന്റോ ആന്റണി വിജയിക്കണം: ജോയ് എബ്രഹാം എക്സ്. എംപി
തീക്കോയി: നമ്മുടെ നാട്ടിലെ കർഷക ജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആന്റോ ആന്റണി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി.ആന്റോ ആന്റണിയുടെ തീക്കോയി പഞ്ചായത്തിലെ പര്യടനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വില സ്ഥിരത ഉറപ്പുവരുത്താനും സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു. ഡി. എഫ്. തീക്കോയി മണ്ഡലം ചെയർമാൻ ജോയ് പൊട്ടനാനിയിൽ അധ്യക്ഷത വഹിച്ചു. കെ സി ജെയിംസ്, അഡ്വ. Read More…











