പാലാ :യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും, കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ചികിത്സ തേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് സ്പൈനൽ കോഡിനെ ഞെരുക്കുന്ന വിധത്തിൽ മുഴ വളരുന്നത് കണ്ടത്. 8 സെന്റിമീറ്ററിധികം വലുപ്പമുള്ള മുഴയാണ് വളർന്നു വന്നിരുന്നത്. സുഷുമ്ന നാഡിയിൽ Read More…
Author: Web Editor
യോഗാ ദിനം ആചരിച്ചു
പ്ലാശനാൽ : പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി. കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും അവരുടെ മാനസിക വളർച്ച യ്ക്കും ഉതകുന്ന യോഗ പരിശീലനം ഈ അധ്യയന വർഷം മുഴുവൻ തുടരാൻ തീരുമാനിച്ചു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
അയർക്കുന്നം: പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയർക്കുന്നം ഗവൺമെന്റ് എൽ പി സ്കൂളിൽ അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാല പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ജോസഫ് ചാമക്കാല, ജോസ് കൊറ്റം ജോസ് കുടകശെരി , റെനി വള്ളികുന്നേൽ , ജോൺ വരക്കുകാലയിൽ , വിൻസ് പേരാലിങ്കൽ, Read More…
അന്താരാഷ്ട്ര യോഗാദിനത്തിൽ മെഗാ യോഗയുമായി കുറുമണ്ണ് സ്കൂൾ
കുറുമണ്ണ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ദിനാചരണവുമായി ബന്ധപ്പെട്ട് മെഗാ യോഗ സംഘടിപ്പിച്ചു. സ്കൂളിലെ കായികാധ്യാപികയായ ശ്രീമതി ഷെറിൻ സാജൻ നേതൃത്വം നൽകിയ മെഗാ യോഗയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. കോട്ടയം യോഗ മീറ്റിൽ ഒന്നും രണ്ടും സമ്മാനങ്ങൾക്ക് അർഹരായ ഈ സ്കൂളിലെ മാസ്റ്റർ ഡോൺ ജിറ്റോയും മാസ്റ്റർ അക്ഷയ് വി. എസും മെഗാ യോഗയിൽ കുട്ടികളോടൊപ്പം പങ്കെടുത്തു. മെഗാ യോഗ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് യോഗയുടെ Read More…
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
കൊഴുവനാൽ ; സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാചാര്യനും സ്കൂളിലെ അധ്യാപകനുമായ സണ്ണി എബ്രാഹം യോഗാ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ച യോഗം കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ബന്നിച്ചൻ പി.ഐ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് മിനിമോൾ ജേക്കബ്ബ് റോസ്മിൻ മരിയ ജോസ്, ജസ്റ്റിൻ എബ്രാഹം, അധ്യാപക വിദ്യാർഥികളായ അനു ജോൺസൺ, അനാമിക സുരേഷ്കുമാർ, സാന്ദ്രാ കെ. സാബു എന്നിവർ നേതൃത്വം നൽകി.
സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പും നൽകി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. Read More…
നാച്ച്വറൽ എക്കോളജി അവാർഡ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക്
പാലാ : ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി. കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്. കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി Read More…
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു
കൂട്ടിക്കൽ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ കുട്ടികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. മികച്ച യോഗ പരിശീലകയും ആയുർവേദ ഡോക്ടർ മായ അൻവി ലൂയിസ് ക്ലാസ് നയിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യ നിലനിർത്താനും ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് നിയന്ത്രിക്കുവാനും വിഷാദത്തെ അകറ്റുവാനും ശാസകോശങ്ങളെ പൂർണ ശേഷിയിൽ യോഗ പരിശീലനം ഉപകരിക്കുന്നു. യോഗ കേവലം വ്യായാമം മാത്രമല്ല നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത് എന്നും Dr. അൻവി ലൂയിസ് Read More…
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ യോഗ ദിനാചരണം നടത്തി
രാമപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ അഗസ്തീനോസ് കോളേജിൽ എൻ. എസ്. എസ്. യൂണിറ്റിന്റെയും, യോഗക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും, ആവശ്യകതയും എന്നവിഷയത്തിൽ പ്രൊഫ. അഭിലാഷ് വി . സെമിനാർ നയിക്കുകയും വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് യോഗാദിനാചരണം ഉദ്‌ഘാടനം ചെയ്തു. .എൻ. എസ് എസ് കോർഡിനേറ്റർ മാരായ നിർമ്മൽ കുര്യാക്കോസ്, ഷീനാ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ടീൻസ് ക്ലബ് കൺവീനർ ബിന്ദുമോൾ എം ആർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി അപർണരാജ് യോഗ ദിന സന്ദേശം നൽകി. എച്ച് എം ഇൻ ചാർജ് യാസർ സലിം, സീനിയർ അസിസ്റ്റന്റ് ജസീന ജോസുകുട്ടി എന്നിവർ സംസാരിച്ചു.











