Accident

കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

.പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പള്ളിക്കത്തോട് സ്വദേശികൾ സോബിൻ (22 ) അഭിനന്ദ് ( 22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി7.30 യോടെ പാലാ – കൊടുങ്ങൂർ റൂട്ടിൽ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.

General

കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം

നെടുമങ്ങാട് : കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം നെടുമങ്ങാട് ബാങ്ക് എംപ്ലോയീസ് ഹാളിൽ പ്രൊഫസർ ദേശീകം രഘുനാഥ് സാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടു മാരായകെ. സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അഡ്വ.എസ് അരുൺ കുമാർ, മുൻ നഗരസഭ കൗൺസിലർ സി. രാജലക്ഷ്മി,പുലിപ്പാറ യൂസഫ്, പഴവിള ജലീൽ, മൂഴിയിൽ Read More…

Cherpunkal

രക്തദാന ക്യാമ്പ് നടത്തി

ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ്, എൻ Read More…

Kottayam

റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം : കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളിൽ ചെറുകിട- നാമമാത്ര റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം അധികാരികളോട് ആവശ്യപെട്ടു. റബറിന്റെ വിലയിടിവ് മൂലം പല കാർഷകരും റബർ ചുവടെ വെട്ടിമാറ്റുന്ന സ്ഥിതിയിലാണ്. റബർ സ്ഥിരത ഫണ്ട് കൃത്യമായി നൽകുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ കൂടുതൽ ഫണ്ട് വകയിരുത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി സുലൈമാൻ Read More…

Pala

വലവൂർ വേരനാകുന്നേൽ ജോസഫിനും അന്നക്കുട്ടിക്കും 75-ാംമംഗല്യ നിറവ്

പാലാ: വലവൂർ വേരനാക്കുന്നേൽ ജോസഫി (കുഞ്ഞേപ്പ് – 95) നും സഹധർമ്മണി അന്നക്കുട്ടി (94) ക്കും ഇന്ന് വിവാഹത്തിൻ്റെ 75-ാം വാർഷികം.1949 ജനു. 25 നായിരുന്നു ഇടവക ദേവാലയമായിരുന്ന വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിയിൽ വച്ച് ജോസഫ് ചേട്ടൻ വയലാ ചന്ദ്രൻ കുന്നേൽ കുടുംബാംഗമായ കളമ്പനായിൽ അന്നക്കുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. മുഴുവൻ സമയ കർഷകനായിരുന്ന കുഞ്ഞേപ്പിന് തുണയായി കൃഷിയിടത്തിൽ എന്നും എപ്പോഴും അന്നക്കുട്ടിയുമുണ്ടായിരുന്നു. 95 തികഞ്ഞിട്ടും രാവിലെ തൻ്റെ കൃഷിയിടത്തിൽ സജീവമാണ് ജോസഫ് എന്ന കുഞ്ഞേപ്പ് ചേട്ടൻ.പ്രത്യേകിച്ച് Read More…

Mundakayam

നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു

മുണ്ടക്കയം : സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിലും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവിലും പ്രവർത്തിക്കുന്ന നവീകരിച്ച പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളും കാലപ്പഴക്കത്താൽ ജീർണാവസ്ഥ മൂലം പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. Read More…

Adukkam

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും

അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും വിപുലമായി ആഘോഷിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ തോമസ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. നിരവധി പരിമിതികൾക്കിടയിലും സ്കൂളിലെ പുതുമയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ ടി രാകേഷ് കെ എ എസ് നിർവഹിച്ചു. Read More…