കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം Read More…
Author: Web Editor
കമൽഹാസൻ്റെ ഇന്ത്യൻ 2 ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ പരാതി
കോട്ടയം: കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്കു പരാതി നൽകി. ഇന്ത്യൻദേശീയപതാകയിൽ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയപതാക കൈകാര്യം ചെയ്യുന്നതിന് നിർമ്മിക്കപ്പെട്ട ചട്ടമായ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷൻ 3.28 പ്രകാരം പറയുന്നു. സെക്ഷൻ 3. Read More…
ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്‍റെ ഹർജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ Read More…
കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
ഈരാറ്റുപേട്ട: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) അഷറഫ് റ്റി.സി (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെലീൽ.ജെ (41) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് Read More…
വഞ്ചനാ കേസിൽ പ്രതിയായി വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ. മാണി സി. കാപ്പൻ സ്ഥാനം ഒഴിയണം: എൽ.ഡി.എഫ്
പാലാ: വഞ്ചനാകേസിൽ പ്രതിയായി ഹൈക്കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി’ സി.കാപ്പൻ രാഷ്ടീയ ധാർമികതയും കീഴ് വഴക്കങ്ങളും അനുസരിച്ച് എം.എൽ.എ സ്ഥാനം ഉടൻ ഒഴിയണമെന്ന് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. മറ്റ് നിരവധി കേസുകളിലും എം.എൽ.എയ്ക്ക് എതിരെ കേസുകൾ ഉള്ളതായി യോഗം ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ എം.എൽ.എ നാടിന് അപമാനമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മാനിച്ച് യു.ഡി.എഫ് എം.എൽ.എ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (വെള്ളി) Read More…
ദേശീയ സെമിനാർ ആരംഭിച്ചു
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഐ ക്യു എ സി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റവ ഡോ കെ എം മാത്യു കോയിപ്പളളി എസ് ജെ മെമ്മോറിയൽ നാഷണൽ സെമിനാർ ആരംഭിച്ചു. എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാത്തമാറ്റിക്സ് & സ്റ്റാറ്റിറ്റിക്സ് സയറക്ടർ ഡോ. കെ.കെ.ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. സിന്തറ്റിക് ബയോളജിയിലെ കാലിക വളർച്ച: ധാർമികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തെ ആസ്പമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കോളജ് മാനേജർ റവ ഫാ ബർക്‌മാൻസ് Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി. കോളേജിലെ പൂർവ വിദ്യാർത്ഥിയും കായികതാരവും ആയിരുന്ന 1990 – 1995 പ്രീ ഡിഗ്രി & ബി എസ് സി മാത്‍സ് പ്രസിഡന്റ് MJF. LN. റ്റിജു ചെറിയാനാണ് വാട്ടർ കൂളർ സ്പോൺസർ ചെയ്തത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, കോളേജ് ബർസാർ ആൻഡ് കോഴ്സ് Read More…
വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധറാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ബിനോയി ജോസഫ് ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, നാഷണൽ സർവീസ് സ്കീം , സ്കൗട്ട് , ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും മൂന്നിലവ് ടൗണിലേയ്ക്ക് ലഹരി വിരുദ്ധ റാലിയും , ലഹരി വിരുദ്ധ പ്രതിജ്ഞയും, മൈം , ഫ്ലാഷ്മോബ് , Read More…
കെ ദാമോദരൻ അനുസ്മരണം നടത്തി
പൂഞ്ഞാർ:പൂഞ്ഞാർ ശ്രീ അവിട്ടംതിരുന്നാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കെ ദാമോദരൻ അനുസ്മരണം നടത്തി. ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ യോഗത്തിൽ അദ്ധ്യഷത വഹിച്ചു. വെച്ചൂച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോക്ടർ റോയി തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ട് ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സംസാരിച്ചു. അനുസ്മരണ പ്രഭാഷണം സി പി ഐ എം പൂഞ്ഞാർ ഏരിയ കമ്മറ്റി അംഗം Read More…
കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തു വാലിന് സ്വീകരണം നൽകി
പാലാ: കേരള സർക്കാരിന്റെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടും നിലവിലെ ഭരണ സമിതി അംഗവുമായ ബേബി ഉഴുത്തുവാലിന് പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി. പ്രസിഡന്റ് നിർമലാ ജിമ്മി വൈസ് പ്രസിഡണ്ട് സണ്ണി ചാത്തംവേലി ബോർഡ് മെമ്പർമാരായ ഗിരീഷ് കുമാർ, പ്രമോദ് പി എൻ, സാവിയോ കാവുകാട്ട്, സിജോ കുര്യാക്കോസ്, റൂബി ജോസ്, ബിജു പാലുപ്പടവിൽ, കെ എസ് പ്രദീപ്കുമാർ, Read More…











