Health Kottayam

ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിൻ മേയ് 31 വരെ

കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്‌സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം Read More…

Pala Kanjirappally

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു

പാല: പാമ്പ് കടിയേറ്റു പരുക്കേറ്റ ഡൽഹി സ്വ​ദേശി രാജ്കുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മലനാട് ഭാ​ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.

General

സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി 1,23,120 രൂപയായി

ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയിൽ വൻ വർധന. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. Read More…

Kottayam

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരി നട്ടാശ്ശേരി എസ് എച്ച് മൗണ് ഞള്ളക്കാട്ടു വീട്ടിൽ സി.ഡി. റോസ് (60) ആണ് മരിച്ചത്. ഇവർ സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ മറികടക്കവേയാണ് ബസിടിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ Read More…

Kottayam

ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ Read More…

Top News

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഉ​ചി​ത​മാ​യ തീ​രു​മാ​നം Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാൽ വച്ച് കാറുകൾ കൂട്ടിയിടിച്ചു നെടുംകുന്നം സ്വദേശികളായ സുനിൽ എൻ (57) സൂര്യഗായത്രി (16 ) എന്നിവർക്ക് പരുക്കേറ്റു. 5 മണിയോടെയാണ് അപകടം. കിടങ്ങൂർ അമ്പലത്തിന് സമീപത്ത് വച്ചു ബൈക്കും ജിപ്പും കൂട്ടിയിടിച്ച് ചെമ്പിളാവ് സ്വദേശി നീൽ ( 26 ) ന് പരുക്കേറ്റു . 3.30 യോടെയാണ് അപകടം. മുളന്തുരുത്തിയിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിറവം Read More…

Kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത. ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസില്‍ നടന്ന നറുക്കെടുപ്പില്‍ തൃശൂര്‍ വെള്ളനിക്കര കടവില്‍ വീട്ടില്‍ കെ.ആര്‍.രഞ്ജിത്തിന് ഹോം തിയേറ്റര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് ബജാജ് ഫിന്‍സര്‍ സൗത്ത് റീജണല്‍ മാനേജര്‍ Read More…

weather

കാലവർഷം എത്തുന്നു; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. (അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം)ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും Read More…

Kottayam

അന്ന രാജന്‍, വിന്‍സി അലോഷ്യസ്, അനാര്‍ക്കലി മരയ്ക്കാര്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ എത്തുന്നു, ഓക്‌സിജനില്‍ വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എക്‌സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും. പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും. ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 300 അള്‍ട്രാ, എക്സ് 300 എഫ്.ഇ. ഫോണുകള്‍ Read More…