Kottayam

അന്ന രാജന്‍, വിന്‍സി അലോഷ്യസ്, അനാര്‍ക്കലി മരയ്ക്കാര്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ എത്തുന്നു, ഓക്‌സിജനില്‍ വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എക്‌സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും. പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും. ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 300 അള്‍ട്രാ, എക്സ് 300 എഫ്.ഇ. ഫോണുകള്‍ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു. രോ​ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ​ഗ്യരം​ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും അവർ പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം പ്രസന്റേഷൻ നിർവ്വഹിച്ചു. ആശുപത്രി ഹ്യൂമൻ Read More…

Thalappalam

ആശാ വർക്കർമാരേയും ഹരിതകർമ്മ സേനയേയും ആദരിച്ചു

തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാരേയും, ഹരിതകർമ്മഗംങ്ങളെയും, പാലിയേറ്റിവ് നഴ്സ് റീനായെയും ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിൻ്റെ നേതൃത്വത്തിൽ ആദരിക്കുകയും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. നിയുക്ത എം എൽ എ യ്ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജോമി ബെന്നിയുടെ അദ്ധ്യക്ഷതയിൽ നിയുക്ത പൂഞ്ഞാർ എം എൽ എ എം. ജെ.സെബാസ്റ്യൻ ( സജി ജോസഫ്) നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു Read More…

Pala

സുകുമാർ അഴീക്കോടിന് സ്മാരകം നിർമ്മിക്കണം

പാലാ: കേരളത്തിൻ്റെ സാംസ്കാരിക നായകനായിരുന്ന ഡോ സുകുമാർ അഴീക്കോടിൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു കൊട്ടാരമറ്റം ബുക്ക് മീഡിയാ ലൈബ്രറിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. കേരള മന:സാക്ഷിയുടെ സ്വരമായിരുന്നു മൺമറഞ്ഞ ഡോ സുകുമാർ അഴീക്കോടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധ്യതകൾ തുറക്കാനായി മാത്രം അഭിപ്രായവും വിമർശനവും നടത്തുന്നവർക്കിടയിലെ വ്യത്യസ്തനായ പോരാളിയായിരുന്നു അഴീക്കോട് മാഷ്. അഴീക്കോടിൻ്റെ വേർപാട് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് ഏൽപ്പിച്ച Read More…

General

ഒരു നാടിന്റെ ആഘോഷമായി മേട ചതയ താലപ്പൊലി ഘോഷയാത്ര

കുന്നോന്നി: ജാതി-മത ഭേദമന്യേ നാടൊന്നാകെ കൈകോർത്ത ജനകീയാഘോഷമായി എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര. ജനപങ്കാളിത്തം, കലാപരിപാടികളുടെ വൈവിധ്യം, ഭക്തിനിർഭരമായ അന്തരീക്ഷം എന്നിവ കൊണ്ട് ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകിട്ട് 6.30ന് തങ്കച്ചൻ അമ്പഴത്തിനാൽകുന്നേലിന്റെ ഭവനാങ്കണത്തിൽ പൂജിച്ച താലം വഹിച്ച ഘോഷയാത്ര ശാഖാ പ്രസിഡന്റ് കെ.ആർ രാജീഷ് പുതുപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിശ്വാസികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര ചെണ്ടമേളത്തിന്റെ താളമേളങ്ങളിലും പമ്പാമേളത്തിന്റെ Read More…

Accident

തിരുനക്കര ബസ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം

കോട്ടയം : തിരുനക്കര ബസ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി യാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ ആൾ Read More…

Erattupetta

സ്പ്ലണ്ടർ ബൈക്കിൽ ഈരാറ്റുപേട്ട – ലഡാക് യാത്ര ചെയ്ത് ഈരാറ്റുപേട്ടയിലെ 2 യുവാക്കൾ

ഈരാറ്റുപേട്ട: 25 ദിവസം കൊണ്ട് ഈരാറ്റുപേട്ട – ലഡാക്ക് സ്പ്ലണ്ടർ ബൈക്കിൽ യാത്ര ചെയ്ത് തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിച്ച് രണ്ട് യുവാക്കൾ. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ തൈപറമ്പിൽ സാഹിർ (26) മഹീൻ (26) എന്നീ രണ്ട് യുവാക്കളാണ് ” 9000 + km ” ഏപ്രിൽ 16 ന് ഈരാറ്റുപേട്ടയിൽ നിന്ന് സ്പ്ലണ്ടർ ബൈക്കിൽ ലഡാക്കിലേക്ക് യാത്ര തുടങ്ങി മെയ് 10 ന് തിരിച്ച് നാട്ടിൽ എത്തിയത്. ഏപ്രിൽമാസത്തിലെ കനത്ത ചൂടിൽ ലഡാക്കിലേക്ക് യാത്ര തിരിച്ച ഇവർ Read More…

Kottayam

ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ: സന്ദേശ പ്രയാണം ആരംഭിച്ചു

കോട്ടയം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 ൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സന്ദേശ പ്രയാണത്തിന് തുടക്കമായി. ഈരാറ്റുപേട്ടയിൽ നിന്നാരംഭിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വ്യാഴാഴ്ച വൈകിട്ട് ഡയലോഗ് നഗരിയിൽ പ്രയാണം സമാപിക്കും. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന ഡയലോഗുകൾക്ക് ശേഷമാണ് പന്ത്രണ്ടാമത് ഡയലോഗ് 14 ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്. മരണത്തോടെ അവസാനിക്കുമെങ്കിൽ നാം എന്തിന് ഇവിടെ എന്ന പ്രമേയത്തിലാണ് ഡയലോഗ് 12.0 Read More…

General

ഓൾ കേരള ഇന്റർ കോളേജിയറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻറ്റിൽ പുള്ളിക്കാനം ഡി.സി സ്കൂൾ ഓഫ് മാനേജ്മെൻറ്റ് ആൻഡ് ടെക്നോളജി ചാമ്പ്യന്മാർ

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നടന്ന ഓൾ കേരള ഇന്റർ കോളേജിയറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻറ്റിൽ പുള്ളിക്കാനം ഡി.സി സ്കൂൾ ഓഫ് മാനേജ്മെൻറ്റ് ആൻഡ് ടെക്നോളജി ചാമ്പ്യനായി. ഈ മാസം 9,10 തീയതികളിൽ നടന്ന ടൂർണമെന്റിൽ കേരളത്തിലുടനീളം ഉള്ള നിരവധി കോളേജുകൾ പങ്കെടുത്തു.വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലടി ആടി ശങ്കര എൻജിനീയറിംഗ് കോളേജിനെ പരാജയപ്പെടുത്തിയാണ് ഡി.സി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ചാമ്പ്യനായത്.

Accident

ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 31 പേർക്ക് പരിക്ക്

ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയൊന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു ഒരു സ്ത്രീയുടെ നില ഗുരുതരമാണ്ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.  ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.