Aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സീറ്റ് ഒഴിവ്

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എം കോം കോഴ്സ്സിൽ മനേജ്മെൻ്റ് കോട്ടായിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ചേരാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകുക.9495749325.

Kuravilangad

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ദേവമാതായിൽ പൂർവ്വവിദ്യാർത്ഥിസംഗമം

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ 1975-78 ബാച്ച് ബികോം വിദ്യാർത്ഥികൾ, ഒരു ലക്ഷത്തോളം രൂപയുടെ വിവിധ സ്കോളർഷിപ്പുകൾ കൊമേഴ്സ് വിഭാഗം കുട്ടികൾക്കായി ഏർപ്പെടുത്തി.യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്, പൂർവ്വവിദ്യാർത്ഥിസംഗമത്തിൽവച്ച് സ്കോളർഷിപ്പ് തുക കൈമാറി. പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുനിൽ സി. മാത്യു അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ അലംനൈ അസോസ്സിയേഷൻ സെക്രട്ടറി ശ്രീ. ജോണി ആറുതൊട്ടിയിൽ, സിസ്റ്റർ ആനി ഗ്രേസ്, ഡോ. റെന്നി എ. ജോർജ്ജ്, പ്രൊഫസർ ജോർജ്ജ് മാത്യു എന്നിവർ സംസാരിച്ചു. ‘കൊമേഴ്സ് പഠനവും ജോലി സാധ്യതകളും Read More…

Kuravilangad

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കുറവിലങ്ങാട് : കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് അനുസ്മരണ സമ്മേളം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അധ്യക്ഷത വഹിച്ചു. എം.എൻ മോഹനൻ, ഷാജി പുതിയിടം, സിബി ഓലിക്കൽ, റോയി കരോട്ട്, ബെർട്ട് പഞ്ഞാക്കിയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, രമണൻ, ജോണി തെക്കേമണവത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജോ അറക്കൽ, മഹിളാ Read More…

Erumeli

പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവാ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ Read More…

Obituary

ഷാസ് സി വി രാജു നിര്യാതനായി

മുണ്ടക്കയം :മുണ്ടക്കയം 31ആം മൈൽ ചാമപ്പാറ ഷാസ് സി വി രാജു (74) (റിട്ടയർഡ് കെഎസ് ആർ റ്റി സി ഡ്രൈവർ ) നിര്യാതനായി. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കുപ്പക്കയം പാട്ടത്തിൽ സതിയമ്മ മക്കൾ മഞ്ജു രാജു, മജു രാജു, മായ രാജു മരുമക്കൾ:രാജി മജു, സുരേഷ്.

Pala

പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ക്യാൻസർ സെൻ്ററിന് 2.45 കോടി അനുവദിച്ചു :ജോസ് കെ മാണി

കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കാന്‍സര്‍ ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും എം.പി പറഞ്ഞു. ലോക കാന്‍സര്‍ ദിന സന്ദേശമായ ക്ലോസ് ദ കെയര്‍ ഗ്യാപ്പ് എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി വീകേന്ദ്രീകൃത കാന്‍സര്‍ ചികിത്സയുടെ ഭാഗമായാണ് പാലാ ജനറല്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ Read More…

Erattupetta

KPSTA ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കോട്ടയം റവന്യൂ ജില്ലാ പ്രസിഡന്റ് ശ്രീ.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പർശം എന്ന പേരിൽ കെ.പി. എസ് ടി.എ. അംഗങ്ങളായ അധ്യാപകരിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അന്തേവാസികൾക്ക് വിതരണം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ശ്രീ. പ്രിൻസ് അലക്സ്, സെക്രട്ടറി ശ്രീ. ജോബി ജോസഫ് , ട്രഷറർ ശ്രീ. ദീപു സെബാസ്റ്റ്യൻ, ഭാരവാഹികളായ Read More…

Kanjirappally

കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ അനുസ്മരണ പരിപാടികൾ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി പി എ ഷമീർ ഉദ്ഘാടനം ചെയ്തു. നല്ല ഇടയൻ ആശ്രമം മദർ സുപ്പീരിയർ സിസ്റ്റർ ആൻസിറ്റ് എസ് എ ബി എസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് Read More…

Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ജോസഫ് തെള്ളിയിൽ സ്മാരക പഞ്ചായത്ത് ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 53 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ലൈബ്രറിയും, റീഡിംഗ് റൂമും പുതുതായി ആരംഭിക്കുന്ന കരിയർ ഗൈഡൻസ് സെൻ്ററും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോംപ്ലക്‌സിലെ താഴത്തെ നിലയിലേയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ജോസഫ് തെള്ളിയിൽ സ്മാരക ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അനിൽകുമാർ Read More…

Pala

പാലായിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ആചരിച്ചു

പാലാ: കോൺഗ്രസ് പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷിക അനുസ്മരണവും പുഷ്പർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാക്കളായ അഡ്വ. ആർ മനോജ്, അഡ്വ. സന്തോഷ്‌ മണർകാട്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രഹാം, രാഹുൽ പി.എൻ.ആർ, വി സി പ്രിൻസ്, ടോണി തൈപ്പറമ്പിൽ,എ എസ് തോമസ്, വിജയകുമാർ തിരുവോണം,കിരൺ മാത്യു, നിബിൻ ടി Read More…