മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് കെയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജോഗ്രഫി പഠനം എളുപ്പമാക്കുന്നതിനും, ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ട് അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം ഒരുക്കുന്ന പാഠ്യപ്രവർത്തനങ്ങൾ ഏറ്റവും ഗുണപ്രദമാകുന്ന രീതിയിൽ ആധുനികമായി സജീകരിച്ച കോട്ടയം ജില്ലയിലെ ഏക ജിയോ ലാബിൻ്റെ ഉദ്ഘാടനവും, അവാർഡ് ദാന വിതരണവും ജൂലൈ 25ന് 10 മണിയ്ക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൽ നിർവഹിക്കും. പി ടി എ Read More…
Author: Web Editor
AIYF പൂഞ്ഞാർ മണ്ഡലം ശില്പശാല ഉദ്ഘാടനം
പൂഞ്ഞാർ: മണ്ഡലം പ്രസിഡൻ്റെ ബാബു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ AIYF കോട്ടയം ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ എസ് സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി രതിഷ് ആർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ജില്ലാ കമ്മറ്റിയംഗങ്ങളായ എം ജി ശേഖരൻ , പി എസ് സുനിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തിഫ് എന്നിവർ അഭിഭാദ്യം അർപ്പിച്ച് സംസാരിച്ചു. ഫഹദ് സ്വാഗതം സുനൈസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായി ബാബു ജോസഫ് (പ്രസിഡൻ്റ ) രതീഷ് ആർ Read More…
പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു
ഈരാറ്റുപേട്ട: പേരമകനെ രക്ഷിക്കുന്നതിനടയിൽ മുത്തഛൻ മുങ്ങി മരിച്ചു വൈകിട്ട് 5 മണിയോടു കൂടി യാണ് അപകടം ഉണ്ടായത്. മീനച്ചിലാറ്റിൽ മറ്റയ്ക്കാട് കടവിലാണ് മുത്തച്ചനായ വടക്കേ താഴത്ത് സലീം (62) മാ ണ് മുങ്ങി മരിച്ചത്. പേരമകൻ സുൽത്താൻ (9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പി.എം സി ഹോസ്പിറ്റലിൽ ചികിൽസയിലാണ്.സലീമിൻ്റെ മൃതദേഹം പി.എം.സി മോർച്ചറിയിൽ.
വാഗമൺ പാലൊഴുകും പാറയിൽ എത്തിയ തിടനാട് സ്വദേശിക്ക് തെന്നി വീണ് പരുക്ക്
വിനോദ സഞ്ചാരത്തിനായി വാഗമൺ പാലൊഴുകും പാറയിൽ എത്തിയ സംഘാംഗത്തിൽ ഉൾപ്പെട്ട തിടനാട് സ്വദേശി ബിബിന് (30) തെന്നി വീണ് പരുക്കേറ്റു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചാന്ദ്രദിനം ആഘോഷമാക്കി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അടുക്കം : ചാന്ദ്രദിനം സമുചിതമായി കൊണ്ടാടിക്കൊണ്ട് അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് കൂടിയായ യാസിർ സലിമിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സയൻസ് ക്ലബ് കൺവീനർ ബിനി ഇ.റ്റി അധ്യക്ഷത വഹിച്ചു.ക്വിസ് മത്സരം, മോഡൽ നിർമ്മാണം, ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി മാമന് കത്തെഴുതൽ മത്സരം, പോസ്റ്റർ നിർമാണം എന്നിവ നടത്തപ്പെട്ടു.
പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ MJF ലയൺ ആർ വെങ്കിടാചലം നിർവഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ മുഖ്യ പ്രഭക്ഷണം നടത്തുകയും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ Read More…
കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും
രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് Read More…
മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി
രാമപുരം: മാർ ആഗസ്തിനോസ് കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി. എം.എസ്. ഡബ്ലിയു, എം എച്ച് ആർ എം, എം എസ് സി ബയോടെക്‌നോളേജി, എം. എസ്. സി. ഇലക്ട്രോണിക്സ്, എം എസ് സി കമ്പ്യൂട്ടർ സയൻസ്,എം കോം,എം എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകി ആദരിച്ചത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഗ്രാജുവേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു.കേരളത്തിൻ്റെ വികസനത്തിന് യുവജനങ്ങൾ തൊഴിൽ ദാതാക്കളാകുന്ന സംരംഭങ്ങൾ ആരംഭിക്കുവാൻ മുന്നിട്ടിറങ്ങണമെന്ന് Read More…
2200 ലധികം യുവജനങ്ങൾ പങ്കെടുത്ത KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി
കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 21 ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മോനിപ്പള്ളിയിൽ എത്തിച്ചേർന്നത് . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥിയായത് ലോക പ്രശസ്ത Read More…
ചാന്ദ്രദിനം ആഘോഷമാക്കി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ
അരുവിത്തുറ :ചന്ദ്രനെ കൂടുതലറിയാൻ അവസരമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നല്കി. ചന്ദ്രനെപ്പറ്റി കൂടുതൽ അറിയാൻ അവസരമൊരുക്കിക്കൊണ്ട് കുട്ടികൾക്കായി ഒരു വീഡിയോ പ്രദർശനം നടന്നു.കൂടാതെ ചാന്ദ്രദിന ക്വിസ്, കവിത,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.











