ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് – ഇടവകയിലെ അമ്പതോളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന ബൈബിൾ നാടകം. “ആ ശബ്ദം നിലച്ചിട്ടില്ല” ഇന്ന് രാത്രി 7 മണിക്ക് പാരിഷ്ഹാളിൽ നടക്കും. വി.ബൈബിളിലെ സ്നാപകയോഹന്നാന്റെ കഥയെ ആസ്പദമാക്കി ഇടവകാംഗമായ ബിജോ മാത്യൂ കൊല്ലക്കൊമ്പിൽ ആണ് രചനയും സംവിധാനവും – നിർവ്വഹിച്ചിരിക്കുന്നത്. അസിസ്റ്റന്റ് വികാരി ഫാദർ തോമസ് കട്ടിപ്പറമ്പിലും പ്രധാന റോളിൽ അഭിനയിക്കുന്നു. ഇടവകയിലെ കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വികാരി ഫാദർ Read More…
Author: Web Editor
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ വിഷയം അടിയന്തരമായി പരിഹരിക്കണം: കെ.എസ്.ടി.എ
പാലാ: ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നൽകുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ.എസ്.ടി.എ സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ യുടെ 34 ാം സബ് ജില്ലാ സമ്മേളനം പാലായിൽ നടന്നു. സബ് ജില്ലാ പ്രസിഡൻ്റ് ബിനു.എം.എൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ദീപാ ആൻ്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അനൂപ് സി. മറ്റം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.’ ജില്ലാ വൈസ് Read More…
മൂന്നാംതോട് കൂനാനിക്കല്‍ എം.കെ കൃഷ്ണന്‍ നിര്യാതനായി
പൂവത്തോട്: മൂന്നാംതോട് കൂനാനിക്കല്‍ എം.കെ കൃഷ്ണന്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 3.00ന് വീട്ടുവളപ്പില്‍. മക്കള്‍: ഡോ.അരുണ്‍ കെ. കൃഷ്ണന്‍(റിയാദ്), രമ്യ കിഷോര്‍(കോട്ടയം). മരുമക്കള്‍: ധന്യ അരുണ്‍(അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഭരണങ്ങാനം), കിഷോര്‍(ജലഗതാഗതവകുപ്പ്, ആലപ്പുഴ).
ലയൺസ് ക്ലബ് അരുവിത്തുറ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ രക്ഷാകർത്തകൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി
പൂഞ്ഞാർ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ കുട്ടികളുടെ രക്ഷാകർത്തകൾക്കായി കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് രതീഷ് വി ആറിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ജോവിറ്റാ Read More…
മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2024
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 22, 23 തീയതികളിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം കെ ഫരീദ് സാർ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും അറിവ് Read More…
യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് അടിയന്തിരമായി അവസാനിപ്പിക്കണം
കോട്ടയം : കേരളത്തിൽ അനുദിനം യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പഠനവും തൊഴിലും നൽകാമെന്ന് പരസ്യങ്ങൾ നൽകി നൂറു കണക്കിന് വിദ്യാർത്ഥികളെ ചതിക്കുന്ന ഏജന്റുകൾ വർദ്ധിച്ചു വരികയാണെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. ഉടനെ നിയമ നടപടികൾ സ്വീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് അവസാനിപ്പിച്ചില്ലെങ്കിൽ ഉദ്യോഗാർഥികൾ വിസ തട്ടിപ്പിന് ഇരയായി ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്ന് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു Read More…
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി : തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ഷിബു തെക്കേമറ്റം പതിനാല് വർഷം സേവനം ചെയ്തിരുന്ന തീക്കോയി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പിലൂടെയാണ് ആദരിക്കൽ നടത്തിയത്. സ്കൂൾ പ്രിൻസിപ്പൾ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ 6 വരെ തീയതികളിൽ നടത്തുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ (സിംഗിൾ, ഡബിൾ) ക്രിക്കറ്റ്, വടംവലി, 100 മീറ്റർ 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളും കലാമത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം, Read More…
ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ അംഗൻവാടിക്ക് പുതിയ കെട്ടിടവും, ജലസേചനപദ്ധതിയും ഉത്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ 19 -ലക്ഷം രൂപ മുടക്കി നിർമിച്ച അംഗൻവാടി കെട്ടിടത്തിന്റയും 15 ലക്ഷം രൂപ മുടക്കി നിർമിച്ച ജലസേചന പദ്ധതിയുടെയും ഉത്ഘാടനം പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറസുബൈർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ അബ്ദുൽ ലത്തീഫ്, നാസ്സർ വെളളൂപ്പറമ്പിൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, ഐ.സി.ഡി. എസ്.സൂപ്പർ വൈസർ ആര്യ, സുബൈർ വെള്ളാപ്പള്ളി, Read More…
കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്. മേരീസ് എൽ.പി. സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ചരിത്ര വിജയം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും, A ഗ്രേഡ് നേടിയാണ് സെന്റ്. മേരീസിന്റെ കലാപ്രതിഭകൾ മിന്നും പ്രകടനം കാഴ്ചവച്ചത്. വിജയികളായ കുട്ടികളും അധ്യാപകരും ചേർന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തിങ്കലിന്റെ പക്കൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. വിജയികളായ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും പ്രോത്സാഹനം നല്കിയ മാതാപിതാക്കളേയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ Read More…











