Erumeli

ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് തുറന്നു

എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു. മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്‌. തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. യോഗത്തിൽ Read More…

Obituary

തൈലംമനാൽ എബ്രഹാം T C (സണ്ണി) നിര്യാതനായി

പാതാഴ : തൈലംമനാൽ എബ്രഹാം T C (സണ്ണി, 66) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.  മൃതസംസ്കാര ശുശ്രുഷകൾ നാളെ (25-11-2024)  ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Mundakayam

പൂച്ചവാലേൽ പടി ശ്രീധർമ്മശാസ്താക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പൂച്ചവാലേൽ പടി- അമരാവതി ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടിയും,കോൺക്രീറ്റ് ചെയ്തും ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് , വാർഡ് മെമ്പർ സുലോചന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് Read More…

Obituary

തറക്കുന്നേൽ ഷാലറ്റ് സാബു നിര്യാതയായി

അടുക്കം : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽ സാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെൻ്റ് സേവ്യേഴ്സ് ദേവലയത്തിൽ. മക്കൾ: ഗ്രീഷാ ( വിദ്യാർത്ഥിനി – ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് (വിദ്യാർത്ഥി – എസ്സ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ ) പരേത ചെമ്മലമറ്റം തയ്യിൽ കുടുബാംഗമാണ്.

General

25-ാം വാർഷിക ആലോചനയോഗം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നിട്ട്25-ാം മത് വർഷത്തിലേയ്ക്ക് കടക്കുന്നു. വാർഷിക ആഘോഷങ്ങൾക്കായി 2000 മുതൽ 2022 വരെ പഠിച്ചപൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു ആലോചനയോഗം നടത്തി. എൽ പി മുതൽ ഹയർ സെക്കണ്ടറി, വി എച്ച് എസ് ഇ കുട്ടികൾക്കായി ഒരു വർഷം നിണ്ട് നിലനിൽക്കുന്ന വിവിധ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്വിസ് മൽസരം, ചെസ്, റീൽസ് മത്സരങ്ങളും, സെമിനാറുകൾ, കായിക മത്സരങ്ങളായ വSo വലി , Read More…

General

ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ മുത്തോലി ഹയർ സെക്കണ്ടറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി

മുത്തോലി : മുത്തോലി സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ റവ.ഫാ മാത്യു ആനത്താരയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ ഉത്ഘാടനം നിർവഹിച്ചു. ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും ഡിസ്ട്രിക് കോർഡിനേറ്റർ Read More…

Pala

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽ കാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ-സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദധാരികൾക്കായി അഖിലകേരള ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചു. പ്രമുഖ അമേരിക്കൻ ക്ലിനിക്കൽ റിസേർച്ച് സ്ഥാപനമായ കാറ്റലിസ്റ്റിന്റെ ഇന്ത്യൻ ഓഫീസുകളിലേക്ക് സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടന്നത്. കോളേജിലെ സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് (CHRD) നേതൃത്വം നൽകിയ ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

Pala

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ: ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി മാറ്റി മാർ സ്ലീവാ മെഡിസിറ്റി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറിൽ ​​ഗുരുതര രോഗം ബാധിച്ചിരുന്നത്. തലച്ചോറിലെ രക്തകുഴലിൽ വളർന്നു വന്ന കുമിളക്ക് ( അന്യൂറിസം) സില്‍ക്ക് വിസ്ത ഫ്ലോ ഡൈവെർട്ടർ സ്‌റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സ രീതിയാണിത്. തലവേദനയും തലച്ചോറിൽ വന്ന രക്ത Read More…

Kanjirappally

പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര: അഞ്ചരമണിക്കൂറിൽ നൂറുകിലോമീറ്റർ പിന്നിട്ട് ഡോ.മനോജ് മാത്യുവും സംഘവും

കാഞ്ഞിരപ്പളളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ സൈക്കിൾ യാത്ര ശ്രദ്ധേയമായി. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നൂറിൽ താഴെയും, രക്തത്തിലെ ശരാശരി ഷുഗറിന്റെ (HbA1c) അളവ് ആറിൽ താഴെയും നിലനിർത്തി, പ്രമേഹം നിയന്ത്രിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ട് ആറു മണിക്കൂർ കൊണ്ട് നൂറു കിലോമീറ്റർ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര അഞ്ച് മണിക്കൂർ പത്തൊൻമ്പത് മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യം Read More…

Erattupetta

വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ കൂടിയ പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിവാദങ്ങളുയരുമ്പോൾ മൌനം പാലിക്കുകയും അതുവഴി പരമാവധി മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് സി.പി.എം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അൻസാർ അബൂബക്കർ പറഞ്ഞു. ധ്രുവീകരണം പാരമ്യത്തിലെത്തിയ ശേഷംമാത്രം ഇടപെടുക എന്ന നയമാണ് ഇപ്പോൾ സർക്കാർ പയറ്റിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം, മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുവെന്ന Read More…