മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി നായർ ആണ് 3 മണിക്കൂർ 45മിനിറ്റ് കൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്. കോതമംഗലം കറുകടം സെൻമേരീസ് ഒന്നാം ക്ലാസ്സ് വിദ്യാർഥിനിയാണ് ആദ്യ. രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് Read More…
Author: Web Editor
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്ക്
വാഗമൺ: ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ആലപ്പുഴ സ്വദേശി എബിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി വാഗമണ്ണിൽ എത്തിയതിനിടെ വാഗമൺ ഭാഗത്തു വച്ചായിരുന്നു അപകടം.
മുണ്ടക്കയം മണിമലയാർ 12 ഏക്കർ തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: രണ്ടാം വാർഡ് 12 ഏക്കർ താഴെ ഭാഗത്തെ കുറച്ചു ആളുകൾ മാത്രമായി രണ്ടു പതിറ്റണ്ടായി തുടരുന്ന ശ്രമധാന പ്രവർത്തനങ്ങൾ പഞ്ചായത്ത് മെമ്പർ സി വി അനിൽകുമാർ നേതൃത്വം നൽകിയതോടെ റോഡ് യാഥാർദ്യമായി. മണിമലയാർ തീരത്തിലൂടെ ഒരു റോഡ് എന്ന സ്വപ്നം സന്നദ്ധ സംഘടനകളും, പഞ്ചായത്തും ഒത്തൊരുമിച്ചപ്പോൾ ദുരിത നാളുകൾക്കു വിരാമം ആയി. മരിച്ചവരെ തോളിൽ ഏറ്റി കൊണ്ടുപോകേണ്ട ദുരിതത്താൽ, പലരും വീടൊഴിഞ്ഞു. കുറേ വീടുകൾ പ്രളയത്തിലും ഒലിച്ചു പോയതോടെ അവശേഷിക്കുന്നവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. എന്നാൽ പുതു Read More…
ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനം നടത്തി
ഈരാറ്റുപേട്ട: നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ക്ഷേമ കാര്യം ചെയർമാൻ പി.എം. അബ്ദുൽ ഖാദർ സംസാരിച്ചു. വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, Read More…
വണ്ടൻപതാലിൽ പുതിയ വനം വകുപ്പ് ആർ ആർ ടി ഉദ്ഘാടനം
മുണ്ടക്കയം : വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് , വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ ദൃത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആർ ആർ ടി ടീമിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10:30 ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ കോട്ടയം ഡി. എഫ്. ഓ എൻ. രാജേഷ് ഐ എഫ് എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ Read More…
നീണ്ടുക്കുന്നേൽ പടി- ചപ്പാത്ത് റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽപെട്ട ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം പ്രദേശത്തെ നീണ്ടുക്കുന്നേൽപ്പടി -ചപ്പാത്ത് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാന്റി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി മാത്യു അരിമറ്റത്തിൽ, ജോഷി മൂഴിയാങ്കൽ, മുൻ പഞ്ചായത്ത് മെമ്പർ ജാൻസി ജോർജ്, ആന്റണി അറക്കപ്പറമ്പിൽ, Read More…
വാർഷിക പൊതുയോഗം നടത്തി
മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വാർഷിക പൊതുയോഗവും സ്കൂളിൻ്റെ വികസനത്തിന് മുണ്ടക്കയം എസ് ബി ഐ സി എ സ് ആർ ഫണ്ട് അനുവദിച്ച തന്ന മാനേജർ അർജുൻ ആർ നായരെ ആദരിക്കലും നടന്നു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴസൺ സുലോചന സുരേഷ്, ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്അംഗം കെ എൻ സോമരാജൻ മുണ്ടക്കയം എസ് ബി Read More…
പിണറായി -പോലീസ്- ആർ എസ് എസ് കൂട്ടുകെട്ടിനെതിരെ എസ്.ഡി പി.ഐ. പ്രചാരണ ജാഥ നടത്തി
ഈരാറ്റുപേട്ട: പിണറായി പോലീസ്- ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി എസ് ഡി. പി. ഐ. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ നയിക്കുന്ന വാഹന പ്രചാരണജാഥ ജില്ലാ ഖജാൻജി കെ. എസ് ആരിഫ് ഉത്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സ്വർണ്ണ കടത്തുകളിൽ മലപ്പുറത്ത് നടക്കുന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംഘപരിവാർ താല്പര്യങ്ങളുടെ ഭാഗമാണ്. രണ്ടാം Read More…
ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല: തിരുവിതാംകൂർ ദേവസ്വം
ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് Read More…
അരുവിത്തുറ വോളി ഫൈനൽ അവേശത്തിൽ
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിനെ പരാജയപ്പെടുത്തി അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജും എസ്എൻജി ചേളന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷ വിഭാഗം ഫൈനലിൽ എത്തി. വനിതാ വിഭാഗത്തിൽ പാല അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ആലുവ സെൻറ് സേവ്യേഴ്സ്സ് കോളജിനെ പരാജയപ്പെടുത്തി Read More…











