കോട്ടയം: പൊതുകളിസ്ഥലങ്ങൾ പെൺകുട്ടികൾക്കു കൂടി അവകാശപ്പെട്ടതാണെന്നും അവിടെപ്പോകാൻ പെൺകുട്ടികൾ കൂടി ആർജവം കാണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്നുണ്ടായിക്കാണുന്ന മാറ്റം വലിയ പോരാട്ടങ്ങളിലൂടെ നേടി എടുത്തതാണ്. രാത്രി കാലങ്ങളിൽ അടക്കം പെൺകുട്ടികൾക്ക് സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കേണ്ടതുണ്ട്. അതിനു ഭരണപരമായ ഇടപെടലുകൾക്കപ്പുറം Read More…
Author: Web Editor
വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം, ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ 16ന് നിർവഹിക്കും
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതുമായ വനമേഖ പൂർണ്ണമായും വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോരുത്തോട്ടിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, Read More…
അരുവിത്തുറ വോളി പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കൾ
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 – 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് Read More…
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് അന്തരിച്ചു
ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരണപെട്ടു. മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കം. മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: Read More…
പാലാ, രാമപുരം, ഉപജില്ല കായികോത്സവം -2024 പാലായിൽ ആരംഭിച്ചു
പാലാ: പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങൾ പങ്കെടുക്കുന്നു.ഷാജു തുരുത്തൻ. (മുൻസിപ്പൽ ചെയർമാൻ, പാലാ) കായിക ഉത്സവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. ബൈജു കൊല്ലം പറമ്പിൽ. (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‌മാൻ) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഷൈല ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാലാAEO) സ്വാഗതം ആശംസിച്ചു. സജി കെ.ബി. (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO), ഷിബുമോൻ ജോർജ്. (സെക്രട്ടറി, എച്ച് എം Read More…
സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും
ഈരാറ്റുപേട്ട: ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക ദുർബ്ബല പ്രദേശമായി പ്രഖ്യാ പിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കണ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും നടത്തും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ട കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളുടെയും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് , വില്ലേജും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര – പരിസ്ഥിതി മന്ത്രാലയം ജൂലൈ 31-ന് Read More…
രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചിടുവാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്
ഈരാറ്റുപേട്ട: മത സ്ഥാപനങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കും വരെ സമരപോരാട്ടവുമായി രംഗത്തുണ്ടാവും. വൈകുന്നേരം 07 മണിക്ക് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുൻസിപ്പൽ പ്രസിഡന്റ് യഹിയ സലീം, ജന: സെക്രട്ടറി ഷിഹാബ് കാട്ടാമല, ജില്ലാ ഭാരവാഹികളായ അമീൻ പിട്ടയിൽ, മാഹിൻ കടുവാമുഴി, അബ്സാർ മുറിക്കൊലി എന്നിവർ നേതൃത്വം നൽകി.
മദ്റസകൾക്കെതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനയോടുള്ള വെല്ലുവിളി: മുസ്‌ലിം ജമാഅത്ത്
ഈരാറ്റുപേട്ട :ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയും, മദ്റസാ സംവിധാനത്തെ കുറിച്ചുള്ള അജ്ഞതയും ആണ് രാജ്യത്തെ മദ്രസ അടച്ചുപൂട്ടണം എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് എന്ന് കേരള മുസ്‌ലിം ജമാഅത്ത് ഈരാറ്റുപേട്ട സോൺ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത ഉത്തരവ് ബാലാവകാശകമ്മീഷൻ പിൻവലിച്ചു ഭരഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വവും മത സ്വാതത്ര്യവും ഉറപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട കേരളം ഉൾകൊള്ളുന്ന നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ സാമ്പത്തിക സഹായങ്ങൾ ഒന്നുമില്ലാതെ സ്വാതന്ത്രമായാണ് ആയിരക്കണക്കിന് മദ്റസകൾ പ്രവർത്തിച്ചു വരുന്നത്. സമൂഹത്തിൽ ധാർമിക Read More…
ഇ.എസ്.എ. പരിധിയിൽ നിന്നും ഒഴിവാക്കണം: കേരള കോൺഗ്രസ് (എം)
ഈരാറ്റുപേട്ട: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയയിൽ ഉൾപെടുത്തിയിരിക്കുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വീല്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കേരള കോൺഗ്രസ് (എം) നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകണമെന്നും യോഗം. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ എം.എൽ.എ.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ദേവസ്യാച്ഛൻ വാണിയപുര, സോജൻ ആലക്കുളം, Read More…
മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
മാസപ്പടി കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. Read More…










