General

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. രോഗബാധയ്ക്ക് Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന് (32) പരുക്കേറ്റു. 10.30യോടെയാണ് അപകടം. ചെമ്പിളാവിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശി ജോജി സി.എബ്ര​ഹാമിനു (48) പരുക്കേറ്റു. 12 .30യോടെയാണ് അപകടം.

Blog Top News

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. 35 വർഷം എംഎൽഎ ആയതിന്‍റെ അനുഭവ സമ്പത്തുമായാണ് എഴുപത്തിയാറാം Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ചു കാറും കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26) രഞ്ജിത്ത് (28) വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41 ) എന്നിവർക്ക് പരുക്കേറ്റു, 10 മണിയോടെയാണ് അപകടം. കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാന്നും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി . എസ് . സജി മോന് ( 48 ) Read More…

Kottayam

ഓക്‌സിജന്‍ 26-ാം വാര്‍ഷിക ആഘോഷം; ദിവസേനയുള്ള നറുക്കെടുപ്പില്‍ റാന്നി സ്വദേശിനി ജ്യോതിയ്ക്ക് അയണ്‍ ബോക്‌സ് സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പത്തനംതിട്ട റാന്നി അങ്ങാടി ആരവത്തില്‍ ജ്യോതി പി.രാജന് അയണ്‍ ബോക്‌സ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം റാന്നി ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച ജ്യോതി, മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ വ്യാഴാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ബ്രാഞ്ച് മാനേജര്‍ ലിബിന്‍ ജോസഫ്, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. Read More…

Pala

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പാലാ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പാലാ മണ്ഡലം പതിനെട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രഹാം, ജോസഫ് പുളിക്കന്‍, അലോഷി റോയി, അലക്‌സ് ചാരംതൊട്ടിയില്‍, റോയി കണ്ടനാംപറമ്പില്‍, ജിമ്മി, ആല്‍ബി കണ്ടനാംപറമ്പില്‍, സാലി റോയി, തോമസുകുട്ടി കണ്ണന്തറ, Read More…

Kanjirappally

ജോർഡിൻ കിഴക്കേ തലയ്ക്കൽ കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള കോൺഗ്രസ് എം പ്രതിനിധികളും ഒരാൾ സിപിഎം പ്രതിനിധിയുമാണ്. മുന്നണിയിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റായ സാജൻ തൊടുക രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. കെ എസ് സി എം യൂത്ത് ഫ്രണ്ട് എം തുടങ്ങിയ സംഘടനകളുടെ നിയോജക മണ്ഡലം ജില്ലാ Read More…

General

ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

രാഷ്ട്രീയ കൊലപതാകങ്ങളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെരിയ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് തേടിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിൽ മാത്രം രണ്ട് ചെറുപ്പക്കാർ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആഭ്യന്തര മന്ത്രി എന്ന നിലയോടൊപ്പം തന്നെ ആ Read More…

Kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; മഹാസെയില്‍ 22 മുതല്‍ 26 വരെ; ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ഫാന്‍ സൗജന്യം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 22 മുതല്‍ 26 വരെ ആനിവേഴ്‌സറി മഹാസെയില്‍ നടത്തും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടിവി, ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഐടി പെരിഫെറല്‍സ് തുടങ്ങി വിവിധ ഡിജിറ്റല്‍ ഉത്പ്പന്നങ്ങള്‍ക്ക് വന്‍വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ബിഎല്‍ഡിസി ഫാന്‍ സൗജന്യം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 11,999 രൂപയുടെ സമ്മാനങ്ങള്‍. കൂടാതെ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, പാര്‍ട്ടി സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച് Read More…

Education

ഇടതുപക്ഷ സർക്കാർ അവസാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം ഉടൻ നടപ്പിലാക്കുക: എസ് എഫ് ഐ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ട്ടിച്ച ഇടതുപക്ഷ സർക്കാർ അവസാന സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്. സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസ സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന നിരവധിയായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും പുതിയ പ്രതീക്ഷയും നൽകുന്നതായിരുന്നു പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാൻ Read More…