Kanjirappally

മേരീക്വീൻസിൽ സ്വാതന്ത്ര്യദിനാഘോഷം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ ബേബി ദേശീയപതാക ഉയർത്തി.

തുടർന്ന് നടന്ന ചടങ്ങിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ നൽകിയ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചുകൊണ്ട്, നമ്മുടെ രാജ്യം നേരിടുന്ന ആരോഗ്യപരമായ വെല്ലുവിളികളെക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേരീക്വീൻസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന, അമലോത്ഭവ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ജോയിന്റ് ഡയറക്ടർ ഫാ. ടിസൺ കോച്ചേരിൽ സി.എം.ഐ മുഖ്യ കാർമ്മികനായി.

ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങുകൾക്ക് ജോയിന്റ് ഡയറക്ടർമാരായ ഫാ. സിറിൾ തളിയൻ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, തുടങ്ങിവർ മേൽനോട്ടം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *