kottayam

റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ ശ്രീ പി കെ കൃഷ്ണദാസും, ബോർഡ് അംഗങ്ങളും സീനിയർ റെയിൽവേ ഉദ്യോഗസ്ഥരും കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

കോട്ടയം: റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ ശ്രീ പി കെ കൃഷ്ണദാസും, ബോർഡ് അംഗങ്ങളും സീനിയർ റെയിൽവേ ഉദ്യോഗസ്ഥരും കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വിലയിരുത്തി. ഭിന്ന ശേഷി ക്കാർക്ക് സൗകര്യ പ്രദമായ രീതിയിൽ കൂടുതൽ മാറ്റങ്ങൾ സ്റ്റേഷനിൽ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പൂർത്തീകരിക്കുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.

റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ ശ്രീ പി കെ കൃഷ്ണദാസും, ബോർഡ് അംഗങ്ങളും സീനിയർ റെയിൽവേ ഉദ്യോഗസ്ഥരും കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, നേതാക്കളായ എൻ ഹരി, എസ് രതീഷ്,ടി എൻ ഹരികുമാർ,കെ പി ഭുവനേഷ്, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ശ്രീജിത്ത്‌ കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ അരുൺ മൂലെടം, കെ ശങ്കരൻ, അനിൽകുമാർ ടി ആർ, വിനു ആർ മോഹൻ, ബിജുകുമാർ പി എസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.