Poonjar

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം എസ് എം വി സ്കൂളിൽ 18 ന് തുടങ്ങും

പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപജില്ല യിലെ 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ മറ്റുരക്കുന്ന കലോത്സവം 19 ന് രാവിലെ 9 മണിക്ക് മാണി സി കാപ്പൻ ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ ഇ ഒ ഷംലബീവി സി എം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ Read More…

Pala

സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ

പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർ‌ക്ക് പരുക്ക്

ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി പുത്തൂരിനെ (70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ ഭരണങ്ങാനത്തിനു സമീപമായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ദമ്പതികളും മറ്റക്കര സ്വദേശികളുമായ വിഷ്ണു ( 30) ലക്ഷ്മിപ്രിയ ( 28) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മറ്റക്കര കോവൂർ പടിക്ക് സമീപമായിരുന്നു അപകടം.

Kadaplamattam

ശിശുദിനം ആഘോഷിച്ചു

കടപ്ലാമറ്റം: കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് പ്രസംഗം മത്സരം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന കിഡ്സ് ഫെസ്റ്റും ശിശുദിന റാലിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ പ്രിൻസിപ്പൽ മോബി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ.ജോസഫ് മുളഞ്ഞനാൽ സന്ദേശം നൽകി. തുടർന്ന് അസിസ്റ്റന്റ് മാനേജർ റവ. ഫാ.ജോൺ കുറ്റരപ്പള്ളി,സ്കൂൾ വൈസ് പ്രിൻസിപ്പൽ റാണി ഐസക് എന്നിവർ പ്രസംഗിച്ചു. വിവിധ Read More…

General

ജിവിഎച്ച്എസ് എസ് മുരിക്കും വയൽ; ശിശുദിനാഘോഷം -2024

ജിവിഎച്ച്എസ് എസ് മുരിക്കും വയൽ സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. യു പി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ മനോഹരമായി അസംബ്ലി നടന്നു. അസംബ്ലിയിലെ പതിവു ചടങ്ങുകൾക്കൊപ്പം സംഭാഷണത്തിലൂടെ നെഹ്റുവിനെ പരിചയപ്പെടുത്തൽ, പ്രസംഗം, ശിശുദിന ഗാനം,സംഘ ഗാനം, ലഹരിവിരുദ്ധ പ്രതിജ്ഞ, വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തൂലിക കൈയ്യെഴുത്തുമാസിക പ്രകാശനം, പ്രഥമാധ്യാപികയുടെ ശിശുദിന സന്ദേശം എന്നിവയും ഉൾപ്പെടുത്തുകയുണ്ടായി. വീർഗാഥ പ്രോജക്ടിൽ പങ്കെടുത്ത അനാമികയ്ക്കും അപൂർവ്വിനും സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. GLPS മുരിക്കുംവയലിലെ കുഞ്ഞുങ്ങളുടെ ശിശുദിന റാലിയെ മധുരം വിതരണം ചെയ്ത് Read More…

Obituary

പ്ലാത്തോട്ടത്തിൽ പി.വി.മാത്യു (കൊച്ച്) നിര്യാതനായി

അരുവിത്തുറ: പ്ലാത്തോട്ടത്തിൽ പി.വി.മാത്യു (കൊച്ച്–93) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9.30ന് കളത്തൂക്കടവിൽ മകൻ സിബി മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പൊൻകുന്നം പുല്ലുവേലിൽ പരേതയായ മറിയാമ്മ മാത്യു. മക്കൾ: മേരി, തങ്കച്ചൻ, വക്കച്ചൻ, ഷൈലമ്മ (റിട്ട. ടീച്ചർ അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര), റെജി (ചെന്നൈ), ബീന, സിബി (ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ), പരേതനായ ജയിംസ്, ജയ (റോസ് ബുട്ടീക് ആലുവ–തൊടുപുഴ). Read More…

Aruvithura

ശിശു ദിനത്തിൽ വെൺമയോടെ അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ഗംഭീരമായ ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്കായി ഒരുക്കിയത്. വെള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. ചാച്ചാജി മത്സരത്തിൽ പങ്കെടുക്കാൻ ധാരാളം കുട്ടികൾ, കുട്ടിച്ചാച്ചാജിമാരായി വേഷമിട്ടാണ് എത്തിയത്. അരുവിത്തുറ സെന്റ് മേരീസ് നേഴ്സറി സ്കൂളിലെ കുരുന്നു കൾ അതിഥികളായി എത്തിയിരുന്നു. കുട്ടിച്ചാച്ചാജിമാരും വെള്ള വസ്ത്രധാരികളും അണിനിരന്ന റാലി കൗതുകമായി. തുടർന്ന് നടന്ന യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു അധ്യക്ഷത വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി സ്കൂൾ Read More…

Pala

ശിശുദിനാഘോഷം സംഘടിപ്പിച്ചു

പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ മുഖ്യാതിഥി ആയിരുന്നു. ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാബു കൂടപ്പാട്ട് സ്വാഗതവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ നന്ദിയും പറഞ്ഞു. പുസ്തക നിറവിനോടനുബന്ധിച്ച് നടത്തിയ കഥയെഴുത്ത്, കവിതപാരായണം Read More…

General

മുത്തോലി ഈസ്റ്റ് ബാങ്ക് തെരഞ്ഞെടുപ്പ് NDA പത്രിക സമർപ്പിച്ചു

ഡിസംബർ 1 -ാം തീയതി നടക്കുന്ന ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന NDA സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിച്ചു. മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവൻ നേതൃത്വം നൽകുന്ന പാനലിൽ 13 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. പത്രിക സമർപ്പണ സമയത്ത് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ N K ശശികുമാർ, സിജു C S, സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. ബി വിജയകുമാർ മറ്റ് സ്ഥാനാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

General

മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. വൈകിട്ട് അഞ്ചിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും നാളെ ചുമതലയേൽക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അതേസമയം മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി Read More…