Poonjar

അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കിയ അഡ്വ.മത്തായി മുതിരേന്തിക്കലിന് സ്വീകരണം നൽകി

പൂഞ്ഞാർ: അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന, ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും, എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റുമായഅഡ്വ. മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി. ഇന്നലെ പൂഞ്ഞാറിൽ വച്ച് നടന്ന, മുതിരേന്തിക്കൽകുടുംബ യോഗ സമ്മേളനത്തിൽ വച്ച്, കുടുംബയോഗം രക്ഷാധികാരികളായ ഫാ. സജി മുതിരേന്തിക്കൽ, ഫാ. J C അരയത്തിനാൽ എന്നിവർ ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.

Aruvithura

ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയിൽ വൈസ് ഗവർണർ വിസിറ്റും ചാർട്ടർ ആനിവേഴ്സറിയും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടത്തപ്പെട്ടു

അരുവിത്തുറ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ വിസിറ്റും ചാർട്ടർ ആനിവേഴ്സറിയും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിച്ചു. പ്രൊജക്റ്റുകളുടെ വിതരണം ഷൈനി വിന്നിയും ഹംഗർ പ്രൊജക്റ്റിന്റെ വിതരണം ഡിസ്ട്രിക്ട് കാബിനറ്റ് അഡ്മിനിസ്ട്രേറ്റർ പി സി ചാക്കോയും നിർവഹിച്ചു. ലയൺസ് ക്ലബ് അരുവിത്തുറ PMJF ലയൺ വിന്നി ഫിലിപ്പിനെയും ലയൺ ഷൈന്നി വിന്നിയേയും Read More…

Erattupetta

ഉപതെരഞ്ഞെടുപ്പ് ഷൈല റഫീഖ് എൽ.ഡി.എഫ് സ്ഥാനാർഥി

ഈരാറ്റുപേട്ട: നഗരസഭയിൽ ഒഴിവു വന്ന പതിനാറാം വാർഡിലേക്ക് ഷൈല റഫിഖ് എൽ.ഡി.എഫ സ്ഥാനാർഥിയാകും. നഗരസഭ മണ്ഡലം എൽ.ഡി എഫ്. യോഗത്തിൽ കൺവീനർ നൗഫൽഖാൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. യോഗത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, പി.ബി ഫൈസൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ, സോജൻ ആലക്കുളം, റഫീഖ് പട്ടരുപറമ്പിൽ, അക്ബർ നൗഷാദ്, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, അബ്ദുൽ സലാം, കെ, എസ്.നൗഷാദ്, കബീർ കീഴേടം എന്നിവർ സംസാരിച്ചു

Pala

സൗജന്യ ബോധവൽക്കരണ സെമിനാറുകൾ ആരംഭിച്ചു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാ​ഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാ​ഗമായി രൂപത കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തുന്ന സൗജന്യ ബോധവൽക്കണ സെമിനാറുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ട് നിർവ്വഹിച്ചു. ഹിസ്റ്ററി വിഭാ​ഗം അധ്യാപകൻ റെജി മാത്യു, സ്റ്റാഫ് സെക്രട്ടറി Read More…

Poonjar

സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനം കലാസാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു

പൂഞ്ഞാർ: സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കല സാംസ്കാരിക വനിതാ സംഗമം സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന സംഗമം പ്രശസ്ത സിനിമാതാരവും സാമൂഹിക പ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റിഎസ് സിജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സിഎം Read More…

General

ശബരിമല തീർത്ഥാടകർക്ക് അന്നദാനം

പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വത്തിൻ്റെയും, ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെയും (സാസ്) സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ വിരിപ്പന്തലൊരുക്കി അന്നദാനം ആരംഭിച്ചു. പാലാ – പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന ശബരിമല തീർത്ഥാടകർക്ക് ദിവസവും രാവിലെ 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഊണ് എന്നിങ്ങനെയാണ് സൗജന്യ ഭക്ഷണ വിതരണം. നൂറുകണക്കിന് തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും വിപുലമായ സൗകര്യങ്ങളുള്ള ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം ആഡിറ്റോറിയത്തിലാണ് അന്നദാനം. ഇതിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി Read More…

Mundakayam

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ പുസ്തക പ്രദർശനം

മുണ്ടക്കയം: ഡിസി ബുക്സും സ്കൂളിലെ Literary & Debating ക്ലബും ചേർന്ന് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രദേശവാസികൾക്കും യഥേഷ്ടം പുസ്തകങ്ങൾ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്. സാഹിത്യത്തിന്റെ വളർച്ചയെയും പുരോഗതിയെയും പ്രോത്സാഹിപ്പിക്കുവാനും കുട്ടികളിൽ വായനാശീലം വളർത്താനുമായിട്ടാണ് ഈ പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും 10.00 am മുതൽ 4.00 pm വരെ ആയിരിക്കും പുസ്തക പ്രദർശനം.

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

ഞായറാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈകയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ വഞ്ചിമല സ്വദേശി ആദർശിനു ( 45) പരുക്കേറ്റു. ആലപ്പുഴയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയല സ്വദേശി സെബാസ്റ്റ്യന് ( 33) പരുക്കേറ്റു. കൂടല്ലൂരിൽ വച്ച് തടിലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് കൂടല്ലൂർ സ്വദേശി സാബു മാത്യുവിന് (48) പരുക്കേറ്റു. മുണ്ടുപാലത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് Read More…

Obituary

ബി.സന്ധ്യാ ഐ പി എസ്ന്റെ പിതാവ് നിര്യാതനായി

പാലാ: പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ – 94) നിര്യാതനായി. ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). ഭൗതിക ശരീരം (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുരിക്കും പുഴയിലുള്ള വസതിയിൽ എത്തിക്കുന്നതും സംസ്കാരം നാളെ ( 19/ 11/24) ചൊവ്വാ 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ നടക്കുന്നതുമാണ്. മക്കൾ: ബി.സന്ധ്യാ IPS , ബി.മധു.

Kottayam

കുര്യൻ ചേട്ടന്റെ ഓർമ്മപ്പെടുത്തലുകൾ ഒരിക്കലും മരിക്കില്ല: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കുര്യൻ ചേട്ടൻ എന്നോട് പറഞ്ഞ ചില യാഥാർത്ഥ്യങ്ങൾ അദ്ധേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ ഞാൻ പറഞ്ഞില്ലെങ്കിൽ അദ്ധേഹത്തോട് ഞാൻ ചെയ്യുന്ന അനീതിയാണ് എന്നതിനാലാണ് ഞാൻ എഴുതുന്നത്. ജോസഫ് വിഭാഗത്തെ കോട്ടയത്ത് ശക്തിപ്പെടുത്താൽ പാലായിൽ നിന്ന് പോരാടി കോട്ടയം ജില്ലയിൽ പാർട്ടിയെ വാർത്തെടുത്ത അഡ്വ.റ്റി.വി.എബ്രാഹമിന് കോട്ടയം ജില്ലയിൽ ലഭിക്കേണ്ട സീറ്റ് അന്ന് അടിച്ചെടുത്തവനാണ് മോൻസ് ജോസഫ് എന്ന് ഞാൻ പാർട്ടി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റ്റി.വി എബ്രാഹമിന്റെ സന്തത സഹചാരി ആയിരുന്ന കുര്യൻ ചേട്ടൻ എന്നെ Read More…