General

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…

General

നിർമ്മിത ബുദ്ധിയിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ വൻ പുരോഗതി ഉണ്ടാകും: ഡോ: നൈനാൻ സജിത്ത് ഫിലിപ്പ്

നിർമ്മിത ബുദ്ധിയുടെ പ്രയോഗത്തിലൂടെ സമസ്ത മേഖലകളിലും സമീപ ഭാവിയിൽ തന്നെ അനന്തവും അഭൂതപൂർവമായ പുരോഗതി ഉണ്ടാകും എന്ന് തെള്ളിയൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഇന്റലിജന്റ് സിസ്റ്റം സ്ഥാപക ഡയറക്ടറും ഡീനും കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ പ്രമുഖനും പ്രഥമഗണീയനുമായ പ്രൊഫ ഡോ നൈനാൻ സജിത്ത് ഫിലിപ് പ്രസ്താവിച്ചു. തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിൽ ഡോ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സ്മരണാർത്ഥം ബി എ എം ട്രസ്റ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിഷപ്പ് ഏബ്രഹാം അനുസ്മരണ പ്രഭാഷണം പരമ്പരയിലെ Read More…

Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം; ഫുട്ബോൾ മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനം നേടി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ മൂന്നാം ദിവസം ഫുട്ബോൾ മത്സരം സെന്റ് മേരീസ് പള്ളി സ്റ്റേഡിയത്തിൽ നടന്നു. 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനവും ശാന്തിഗിരി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, മെമ്പർമാരായ സിറിൾ റോയ്, സിബി രഘുനാഥൻ, മോഹനൻ കുട്ടപ്പൻ, രതീഷ് പി.എസ്, ജയറാണി Read More…

Kottayam

സന്തോഷ് കുഴിവേലിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

കോട്ടയം: ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലിയെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി പ്രവീൺ ധനപാൽ (എറണാകുളം), ആഗസ്തി കുര്യൻ (ത്യശൂർ ), ജനറൽ സെക്രട്ടറിയായിതാഹ പുതുശേരി (എറണാകുളം) സെക്രട്ടറി മാരായിഷാഹുൽ ഹമീദ് (എറണാകുളം) വി.ജെ മാത്യു (കോഴിക്കോട്)ആർ.സതീഷ്, (പത്തനംതിട്ട) കെ പ്രവീൺ കുമാർ (തൃശൂർ) ബാബു ജോസ് (കണ്ണൂർ) ബിനോയി മാത്യു (തിരുവനന്തപുരം) ട്രഷററായി ഇമ്മാനുവൽ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു. 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയും സംസ്ഥാന Read More…

Ramapuram

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്‌ രണ്ട് സ്കൂളുകളിൽ മെഗാ നേത്ര പരിശോധക്യാമ്പുകൾ നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, രാമപുരത്തെ രണ്ട് പ്രധാന സ്കൂളുകളായ രാമപുരം S.H. ഗേൾസ് ഹൈസ്കൂളിലും, രാമപുരം സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലേയും കുട്ടികൾക്കായി, ഐ മൈക്രോ സർജറി ആൻഡ് ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും, കുട്ടികൾക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു. സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലെ പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി Read More…

chemmalamattam

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു

ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേർന്നയോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിച്ചു. അരുവിത്തുറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, പി.ടി.എ പ്രസിഡൻറ് ബിജു കല്ലിടുക്കനാനി, സ്റ്റാഫ് സെക്രട്ടറി ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉപജില്ല, ജില്ല, സംസ്ഥാന, രൂപതാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഈ അവസരത്തിൽ വിതരണം ചെയ്തു. ഉപജില്ല Read More…

Kottayam

നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അപ്രതീക്ഷിതമായ മഴയും, മടവീഴ്ച്ചയും മൂലം കുട്ടനാട് – അപ്പർകുട്ടനാട് മേഘലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ച നെൽ കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നെൽ കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സർക്കാർ നാളിതുവരെ പൂർണ്ണമായും കൊടുത്ത് തീർക്കാത്ത സാഹചര്യത്തിൽ പോലും വീണ്ടും കടമെടുത്ത് കൃഷി ഇറക്കിയ കൃഷിക്കാർക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടും വക്കഫ് പോലുള്ള വിഷയങ്ങളിൽ ഒന്നിച്ച് കൈകോർത്ത Read More…

General

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഏഴാം തീയതി രാവിലെ 10 മുതൽ 1 മണി വരെ ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ല, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും ലയൺസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണുപരിശോധനാ മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പരിസരവാസികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കെ എൻ സോമരാജൻ Read More…

General

മൂലമറ്റം സെൻറ് ജോർജ് പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം : അമലു സോബിയ്ക്ക് ഒന്നാം സ്ഥാനം

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് മഞ്ചു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജൂബിലി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ , എം.യു അനിത എന്നിവർ പ്രസംഗിച്ചു. തീക്കോയി സെൻറ് മേരീസിലെ അമലു സോബി ഒന്നാം സമ്മാനമായ 3001 രൂപ Read More…

Crime

നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ 2 പേരെ വൈക്കം എക്സൈസ് പിടികൂടി

വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ അനിൽകുമാർ പി ആർ, ബിബിൻകാന്ത് എം.ബി എന്നിവരെ വൈക്കം എക്സൈസ് പിടികൂടി. പ്രതികൾ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തിരുന്ന വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള മാധവം പുതുശ്ശേരിൽ വീട് കേന്ദ്രീകരിച്ചാണ് ഗഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്നത്. അനിൽകുമാറിനെ വെച്ചൂർ ബണ്ട്റോഡ് ഭാഗത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് നിരവധി തവണ പോലീസും എക്സൈസും Read More…